മോദിയെ നേതാവായി തിരഞ്ഞെടുത്ത് എന്‍ഡിഎ യോഗം; സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദവുമായി ഏഴിന് രാഷ്ട്രപതിയെ കാണും; എംപിമാരുടെ യോഗവും അന്ന് തന്നെ

ഡൽഹി: എന്‍ഡിഎ സഖ്യകക്ഷി നേതാവായി നരേന്ദ്ര മോദിയെ എന്‍ഡിഎ യോഗം തിരഞ്ഞെടുത്തു. ഇന്നു വൈകീട്ട് ചേര്‍ന്ന എന്‍ഡിഎ യോഗമാണ് മോദിയെ നേതാവായി തിരഞ്ഞെടുത്തത്. മോദിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഇന്ന് തന്നെ രാഷ്ട്രപതിയെ കാണാനുള്ള തീരുമാനം മാറ്റിവച്ചു.

ഏഴാം തീയതിയുള്ള എംപിമാരുടെ യോഗത്തിന് ശേഷം രാഷ്ട്രപതിയെ കാണാനാണ് തീരുമാനം. സർക്കാർ രൂപീകരിക്കുന്നതിന് പിന്തുണ അറിയിച്ച് ഘടകകക്ഷി നേതാക്കള്‍ കത്ത് നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. രാഷ്ട്രപതി ഭവനിലെത്തിയ മോദി രാഷ്ട്രപതി ദ്രൗപദി മുർമുവിന് രാജി സമർപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായി നരേന്ദ്രമോദി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പുറത്തു വരുന്നവിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top