സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം; താരം തിരുവനന്തപുരത്ത് തുടരുന്നു; കാബിനറ്റ്‌ മന്ത്രിയായാല്‍ സിനിമകള്‍ മുടങ്ങുമെന്ന് ആശങ്ക

എന്‍ഡിഎ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇന്ന് വൈകീട്ട് നടക്കാനിരിക്കെ കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞയുടെ കാര്യത്തില്‍ അനിശ്ചിതത്വം. സുരേഷ് ഗോപി തിരുവനന്തപുരത്ത് തുടരുകയാണ്. ഉച്ചയ്ക്ക് ഉള്ള ഡല്‍ഹി ഫ്ലൈറ്റില്‍ പോകുമെന്നാണ് വിവരം.

കാബിനറ്റ്‌ മന്ത്രി പദവി തന്നെയാണ് സുരേഷ് ഗോപിക്ക് കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തിട്ടുള്ളത്. കേന്ദ്രമന്ത്രി ആകേണ്ടതില്ല എന്ന് സുരേഷ് ഗോപി മോദി, ഷാ അടക്കമുള്ളവരെ നേരത്തെ തന്നെ അറിയിച്ചിരുന്നു. കമ്മിറ്റ് ചെയ്തിട്ടുള്ള സിനിമകള്‍ മുടങ്ങുമോ എന്ന ആശങ്കയാണ് സുരേഷ് ഗോപി പങ്ക് വെച്ചത്. കേന്ദ്ര കാബിനറ്റ്‌ മന്ത്രി ആയാല്‍ അഭിനയിക്കുന്നതിന് തടസം വരാം. ഇതാണ് താരത്തിനുള്ള ആശങ്ക.

നേരത്തെ കമ്മിറ്റ് ചെയ്ത മൂന്ന് സിനിമകള്‍ സുരേഷ് ഗോപിക്ക് പൂര്‍ത്തീകരിക്കാനുണ്ട്. മമ്മൂട്ടി കമ്പനിയുടെ സിനിമ അടക്കം സുരേഷ് ഗോപി ആദ്യമേ ഏറ്റതാണ്. അതിനാലാണ് രണ്ട് വര്‍ഷത്തെ സാവകാശം ബിജെപി കേന്ദ്ര നേതൃത്വത്തോട് താരം ആവശ്യപ്പെട്ടിരുന്നത്. പക്ഷെ കേരളം, തമിഴ്നാട് ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏക ബിജെപി എംപിയാണ് സുരേഷ് ഗോപി. അതുകൊണ്ട് തന്നെ കാബിനറ്റ്‌ മന്ത്രിയായി സുരേഷ് ഗോപിക്ക് ചുമതല നല്‍കാനാണ് ബിജെപി കേന്ദ്ര നീക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top