സ്പീക്കര്‍ സ്ഥാനം വേണമെന്ന നിലപാട് കടുപ്പിച്ച് ടിഡിപി; ഒരു കാബിനറ്റ് മന്ത്രി പോരെന്ന് ജെഡിയു; കടുത്ത സമ്മര്‍ദത്തില്‍ ബിജെപി; എൻഡിഎ എംപിമാരുടെ യോഗം ഇന്ന്
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് എൻഡിഎ എംപിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരാനിരിക്കെ ടിഡിപി നിലപാട് കടുപ്പിച്ചു. സ്പീക്കർ സ്ഥാനം വേണമെന്ന നിലപാടിലാണ് പാര്‍ട്ടി. സ്പീക്കര്‍ സ്ഥാനം നല്കുന്നതില്‍ ബിജെപി നേതാക്കൾ ഇന്നലെ ചർച്ച നടത്തിയിട്ടുണ്ട്. ചന്ദ്രബാബു നായിഡു വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കില്‍ സ്പീക്കർ സ്ഥാനം ബിജെപി നല്കിയേക്കും.
അതേസമയം ഒരു കാബിനറ്റ് മന്ത്രിസ്ഥാനം എന്ന ബിജെപിയുടെ നിര്‍ദേശം ജെഡിയുവും തള്ളിയിട്ടുണ്ട്. അര്‍ഹിക്കുന്ന പ്രാമുഖ്യം മന്ത്രിസഭയില്‍ വേണമെന്നാണ് ആവശ്യം. അഗ്നിവീര്‍ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും മാറ്റം വരുത്തണമെന്നാണ് ജെഡിയു നിലപാട്.
പാർലമെന്‍റിലെ സെൻട്രൽ ഹാളിൽ രാവിലെ 11 മണിക്കാണ് എന്‍ഡിഎ എംപിമാരുടെ യോഗം ചേരുന്നത്. എംപിമാരെ മോദി അഭിസംബോധന ചെയ്യും. യോഗത്തിൽ മോദിയെ പാർലമെന്‍റിലെ നേതാവായി തെരഞ്ഞെടുക്കും. എൻഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരെയും, ഉപമുഖ്യന്ത്രിമാരെയും, ബിജെപി സംസ്ഥാന അധ്യക്ഷൻമാരെയും ഈ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. യോഗത്തിന് ശേഷം രാഷ്ട്രപതിയെ കണ്ട് മോദിയെ നേതാവായി നിശ്ചയിച്ചതായുള്ള കത്ത് നേതാക്കൾ നല്കും. ഞായറാഴ്ചയാണ് സത്യപ്രതിജ്ഞ നടക്കുന്നത്. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാനായി അയല്‍ രാജ്യങ്ങളിലെ നേതാക്കൾ എത്തും
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here