സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയിലെ ഭിന്നത മുതലെടുക്കാന്‍ ഇന്ത്യാസഖ്യ നീക്കം; ടിഡിപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും; നീക്കങ്ങളുമായി ബിജെപി

സ്പീക്കർ തിരഞ്ഞെടുപ്പിൽ എന്‍ഡിഎയുടെ അഭിപ്രായഭിന്നത മുതലെടുക്കാന്‍ഇന്ത്യാസഖ്യ തീരുമാനം. ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ജെഡിയു നിലപാട് എടുത്തപ്പോള്‍ ഒരുമിച്ച് തീരുമാനിക്കണം എന്നാണ് ടിഡിപി പക്ഷം. ടിഡിപി തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനാണ് ഇന്ത്യാസഖ്യ നീക്കം.

സ്പീക്കർ പദവി ബിജെപിക്കു ലഭിച്ചാൽ സർക്കാരിനെ പിന്തുണയ്ക്കുന്ന ടിഡിപി, ജെഡിയു, എൽജെപി, ആർഎൽഡി എന്നീ പാർട്ടികളെ പിളർത്താനിടയുണ്ടെന്ന് ഇന്ത്യാസഖ്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്നലെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ വസതിയിൽ ചേർന്ന എൻഡിഎ യോഗത്തിലും സ്പീക്കർ വിഷയം ചർച്ചയായിട്ടുണ്ട്. ഈ മാസം 26നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. എന്‍ഡിഎയില്‍ ഇത് സംബന്ധിച്ച് ധാരണയാകുമോ എന്നാണ് ഇന്ത്യാസഖ്യം ഉറ്റുനോക്കുന്നത്. ടിഡിപി വ്യത്യസ്ത നിലപാട് സ്വീകരിച്ചാല്‍ രാഷ്ട്രീയക്കളികള്‍ക്ക് അരങ്ങൊരുങ്ങും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top