വധുവിന്റെ വീട്ടുകാര്‍ വന്ന ബസില്‍ പാട്ടുവച്ചതിനെ ചൊല്ലി സംഘര്‍ഷം; ദമ്പതികള്‍ക്കും കുട്ടിക്കും എസ്ഐക്കും പരുക്ക്

വിവാഹസല്‍ക്കാരത്തിനിടെ സംഘര്‍ഷം. സല്‍ക്കാരത്തിന് എത്തിയ ബസില്‍ പാട്ട് ഇട്ടതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. നെടുമങ്ങാട് ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ വിവാഹസല്‍ക്കാരത്തിനിടെയാണ് പ്രശ്നങ്ങള്‍. ആന്‍സി (30), ഭര്‍ത്താവ് ഷെഫീഖ്, ഇവരുടെ ഒന്നരവയസ്സുള്ള മകന്‍ ഷെഫാന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

അന്‍സിയെയും മകന്‍ ഷഫാനെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിലും തലയ്ക്കും പരിക്കുള്ളതിനാല്‍ കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. ബസില്‍ നിന്നും ഇറങ്ങിയപ്പോഴാണ് ദമ്പതികള്‍ക്ക് നേരെ ഒരു സംഘം ആക്രമണം നടത്തിയത്.

വാക്കുതര്‍ക്കവും അടിപിടിയും അറിഞ്ഞ് എത്തിയ നെടുമങ്ങാട് പോലീസ് സംഘത്തിന് നേരെയും ആക്രമണമുണ്ടായി. പ്രശ്നമുണ്ടാക്കിയ ഷാഹിദ്, റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ ജലാലുദ്ദീന്‍, ഷാജി എന്നിവരെ പോലീസ് ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് ഇവര്‍ ആക്രമണം നടത്തിയത്. എസ്ഐയുടെ ഫോണ്‍ നിലത്തുവീണു പൊട്ടുകയും പരുക്കേല്‍ക്കുകയുംചെയ്തു. എസ്ഐ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ നാലുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇതില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഫൈസല്‍, ഷാഹിദ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

നെടുമങ്ങാട് സ്വദേശിയുടെയും കല്ലറ സ്വദേശിനിയുടെയും വിവാഹ സല്‍ക്കാരത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വന്ന ബസില്‍ പാട്ട് ഇട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കം ആണ് അടിപിടിയില്‍ കലാശിച്ചത്. ബസില്‍ നിന്നും ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങിയ സമയം ഇതുസംബന്ധിച്ച് വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായി. ഈ സംഘര്‍ഷത്തിലാണ് ദമ്പതികള്‍ക്ക് പരുക്കേറ്റത്. പ്രതികള്‍ മദ്യലഹരിയിലായിരുന്നു. ഇവരെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് പോലീസ് സംഘത്തിന് നേര്‍ക്കും അക്രമണം നടത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top