മേക്കപ്പ് സാധനങ്ങളെന്ന വ്യാജേന 5 കോടിയുടെ കഞ്ചാവ് കടത്ത്; നെടുമ്പാശേരിയില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ച് കോടിയുടെ ലഹരിവേട്ട. ബാങ്കോക്കില്‍ നിന്നെത്തിയ രണ്ടു യുവതികളില്‍ നിന്ന് 15 കിലോ കഞ്ചാവ് പിടികൂടി. ഹൈബ്രിഡ് വിഭാഗത്തില്‍പ്പെട്ട കഞ്ചാവാണ് പിടിച്ചെടുത്തത്. രാജസ്ഥാന്‍ സ്വദേശി മാന്‍വി, ഡല്‍ഹി സ്വദേശി സ്വാന്ദി എന്നിവരെ കസ്റ്റംസ് പിടികൂടി.
മേക്കപ്പ് സാധനങ്ങളെന്ന വ്യാജേനയാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ഏഴരകിലോ വീതമുള്ള രണ്ട് പാക്കറ്റുകളിലാക്ക് പൊതിഞ്ഞാണ് ഇരുവരും കഞ്ചാവ് കൈവശം വച്ചിരുന്നത്. സംശയം തോന്നിയ കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് യുവതികള്‍ പിടിയിലായത്. കേരളത്തില്‍ എത്തിച്ച ശേഷം ഉത്തരേന്ത്യയിലേക്ക് കടത്താനായിരുന്നു ശ്രമം. ഇവര്‍ക്ക് കേരളത്തില്‍ ആരെങ്കിലും സഹായം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here