ലൈംഗിക അതിക്രമങ്ങളില്‍ അതിവേഗ നീതി വേണം; ചീഫ് ജസ്റ്റിസിനെ വേദിയിലിരുത്തി പ്രധാനമന്ത്രി

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളില്‍ അതിവേഗത്തിലുള്ള നീതിയുടെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. അത് അവരുടെ സുരക്ഷിതത്വത്തിന് കൂടുതൽ ഉറപ്പ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ വേദിയിലിരുത്തിയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ നിരവധി കർശന നിയമങ്ങളുണ്ട്. എന്നിരുന്നാലും അതിവേഗ നീതി ഉറപ്പാക്കാൻ ക്രിമിനൽ നീതിന്യായ വ്യവസ്ഥകൾക്കിടയിൽ മികച്ച ഏകോപനം നടത്തേണ്ടതുണ്ട് ജില്ലാതല ജഡ്ജിമാരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു.

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗക്കൊലയും താനെയിൽ രണ്ട് കിൻ്റർഗാർഡൻ പെൺകുട്ടിളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് അടക്കമുള്ള അതിക്രമങ്ങൾ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച് ജനങ്ങളിൽ ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.ജുഡീഷ്യറിയെ ഭരണഘടനയുടെ സംരക്ഷകനായാണ് കണക്കാക്കുന്നത്. സുപ്രീം കോടതി ഉൾപ്പെടെ രാജ്യത്തെ എല്ലാ കോടതിയും ആ ഉത്തരവാദിത്തം നിറവേറ്റുന്നുണ്ട് രാജ്യത്തെ ജനങ്ങൾ ഒരിക്കലും സുപ്രീം കോടതിയിലോ ജുഡീഷ്യറിയിലോ അവിശ്വാസം പ്രകടിപ്പിച്ചിട്ടില്ലെന്നും മോദി ചൂണ്ടിക്കാട്ടി.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ ഇരുണ്ട കാലഘട്ടമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ആ സമയം മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ജുഡീഷ്യറി സുപ്രധാന പങ്ക് വഹിച്ചുവെന്നും ചൂണ്ടിക്കാട്ടി. രാജ്യ സുരക്ഷ സംബന്ധിച്ച കേസുകളില്‍ ദേശീയ താൽപര്യങ്ങൾ പരമപ്രധാനമായി നിലനിർത്തിക്കൊണ്ട് ജുഡീഷ്യറി രാജ്യത്തിൻ്റെ അഖണ്ഡത സംരക്ഷിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top