കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത് കാട്ടാന; മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഗൂഡല്ലൂർ-സുൽത്താൻബത്തേരി അന്തര്‍ സംസ്ഥാന പാതയിൽ കാട്ടാന ആക്രമണത്തില്‍ നിന്നും കുടുംബം ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. ഒന്നര വയസ്സുള്ള കുഞ്ഞടക്കം മൂന്നം​ഗ കുടുംബം സഞ്ചരിച്ച കാർ ആന തകർത്തു.

കല്ലിങ്കര സണ്ണി (60), ഭാര്യ മേരി(52) , മകൻ വിപിൻ്റെ ഒന്നര വയസുള്ള കുട്ടി എന്നിവരാണ് കാറിലുണ്ടായിരുന്നത്. പാട്ടവയലിൽനിന്ന് നമ്പാലക്കുന്നിലേക്ക് പോകുകയായിരുന്ന കുടുംബം നെലാകോട്ടയിൽ വെച്ചാണ് കാട്ടാന ആക്രമണത്തിനിരയായത്.

കാറിന് മുന്നിലേക്ക് പാഞ്ഞുവന്ന കാട്ടാന കാർ ആക്രമിച്ചെങ്കിലും മൂന്നുപേരും പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവം കണ്ട നാട്ടുകാർ ഓടിക്കൂടിയാണ് കാട്ടാനയെ തുരത്തിയത്. കാര്‍ ഭാഗികമായി തകര്‍ന്നു. ഗ്ലാസ്സുകൾ പൊട്ടിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. തുടര്‍ന്ന് നാട്ടുകാർ നെലാക്കോട്ട റോഡ്‌ പാത ഉപരോധിച്ചു.

രാവിലെ എട്ടരയോടെ ടൗണിലിറങ്ങിയ കാട്ടാന പ്രധാന പാതയിലൂടെ നടന്നാണ് നെലാക്കോട്ട ടൗണിലെത്തിയത്. കേരള അതിർത്തിയോട് ചേർന്ന ടൗണിൽ ഇപ്പോൾ കാട്ടാന ശല്യം രൂക്ഷമാണ്. വനപാലകർ പ്രദേശത്തെത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top