നീരജ് ചോപ്ര ലോക ചാമ്പ്യന്‍

ബൂഡപെസ്റ്റ്: ഒളിംപിക്സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും സ്വർണം നേടി നീരജ് ചോപ്ര. ബുഡാപെസ്റ്റിലെ ലോക മീറ്റില്‍ 88.17 മീറ്റർ ദൂരം മറികടന്നാണ് സ്വർണ നേടിയത്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ്. ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജിന്റെ രണ്ടാമതത്തെ മെഡലാണ്

ടോക്കിയോ ഒളിംപിക്സിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഡയമണ്ട് ലീഗിലും നീരജ് സ്വര്‍ണം നേടിയിരുന്നു. 2024 പാരിസ് ഒളിംപിക്സിനു യോഗ്യത നേടുന്ന ഏഴാമത്തെ ഇന്ത്യൻ അത്‍ലറ്റാണ്.

കഴിഞ്ഞ അത്‌ലറ്റിക്‌സിൽ ഗ്രെനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സിനു മുന്നിൽ അടിയറവു പറഞ്ഞ നീരജിന്‌ വെള്ളി കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നിരുന്നു. എങ്കിലും ലോക അത്‍ലറ്റിക്സില്‍ വെള്ളി നേടിയ ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം താരം സ്വന്തമാക്കിയിരുന്നു.




whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top