നീറ്റ് മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; സുപ്രീംകോടതി നിര്‍ദേശം പ്രകാരം പ്രസിദ്ധീകരിച്ചത് സെന്റര്‍ തിരിച്ചുള്ള പട്ടിക
നീറ്റ് യുജി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് പരീക്ഷാ ഏജന്‍സിയായ എന്‍ടിഎ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. സെന്റര്‍ തിരിച്ചുള്ള പട്ടികയാണ് പുറത്തിറക്കിയത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പേര് റോള്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ മാറ്റിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇന്ന് 12 മണിക്ക് മുന്‍പ് എന്‍ടിഎ വെബ്‌സൈറ്റില്‍ മാര്‍ക്ക് ലിസ്റ്റ് പ്രദ്ധീകരിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഈ നിര്‍ദേശം നല്‍കിയത്. ഓരോ സെന്ററിലും പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയ മാര്‍ക്ക് എത്രയെന്ന പട്ടിക എന്‍ടിഎ നല്‍കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ പരാതിപ്പെട്ടിരുന്നു. ഇതോടെയാണ് മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടത്. ഏതെങ്കിലും നഗരത്തിലോ സെന്റുകളിലോ ക്രമക്കേട് നടന്നോ എന്ന് പരിശോധിക്കാന്‍ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നതോടെ സാധിക്കും.
പരീക്ഷയില്‍ വന്‍തോതില്‍ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയാല്‍ മാത്രമേ പുനപരീക്ഷ നടത്താനാകൂ എന്ന് സൂപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. റദ്ദാക്കണമെന്നും വേണ്ടെന്നും ആവശ്യപ്പെടുന്ന ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നാണ് കേന്ദ്രവും പരീക്ഷാനടത്തിപ്പുകാരായ ദേശീയ പരീക്ഷാ ഏജന്‍സിയും വാദിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here