നീറ്റ് ക്രമക്കേടിലെ മുഖ്യപ്രതി രാജ്യംവിട്ടു; ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡില്‍ നിന്ന്

നീറ്റ് പ്രവേശന പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ന്നത് ജാര്‍ഖണ്ഡിലെ ഹസാരി ബാഗില്‍ നിന്നാണ് കണ്ടെത്തല്‍. ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസിലെ മുഖ്യ പ്രതി സഞ്ജീവ് മുഖ്യ രാജ്യംവിട്ടതായും കണ്ടെത്തിയിട്ടുണ്ട്. നേപ്പാളിലേക്ക് കടന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ചോദ്യപേപ്പറിന് 40 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം വിലയിട്ടത്. ക്രമക്കേടിന് അറസ്റ്റിലായ വിദ്യാര്‍ത്ഥിയുടെ പിതാവാണ് ഇക്കാര്യം സമ്മതിച്ചത്. ഇടനിലക്കാരന്‍ വഴിയാണ് സംഘം സമീപിച്ചത്. പരീക്ഷയില്‍ വിജയിച്ച ശേഷം പണം നല്‍കിയാല്‍ മതിയെന്നാണ് കരാറെന്നും ഇദ്ദേഹം മൊഴി നല്‍കിയിട്ടുണ്ട്.

ചോദ്യപേപ്പര്‍ ചോര്‍ത്തി നിരന്തരം ക്രമക്കേട് നടത്തുന്നയാളാണ് സഞ്ജീവ് മുഖ്യ. ഇയാളുടെ മകന്‍ ബീഹാര്‍ പിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജയിലിലാണ്. സഞ്ജീവ് മുഖ്യയ്ക്കായി വ്യാപകമായ തിരച്ചിലാണ് നടത്തിയത്.

നീറ്റ് കൂടാതെ യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോര്‍ന്നിരുന്നു. പിന്നാലെ പരീക്ഷ റദ്ദാക്കുകയും ചെയ്തു. 6 ലക്ഷം രൂപയ്ക്കാണ് നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ വിറ്റതെന്ന് സിബിഐ കണ്ടെത്തിയത്. സിഎസ്‌ഐആര്‍- നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പരീക്ഷ മാറ്റി വച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top