നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ബീഹാറില്‍ 13 പേര്‍ പിടിയില്‍; ഹരിയാനയിലും ക്രമക്കേട് നടന്നതായി സൂചന; എന്‍ടിഎയ്ക്ക് എതിരെ നടപടി വരും

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാല് വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 13 പേര്‍ ബീഹാറിലെ പിടിയിലായി. മഹാരാഷ്ട്രയിലും യുപിയിലുമുള്ള ഓരോ വിദ്യാര്‍ത്ഥികള്‍ക്ക് ബീഹാര്‍ പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.

നീറ്റ് ചോദ്യപേപ്പറിന് 20 മുതല്‍ 30 ലക്ഷം വരെ നല്‍കിയാണ്‌ വിദ്യാര്‍ത്ഥികള്‍ ചോദ്യപേപ്പര്‍ കൈവശപ്പെടുത്തിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഇവര്‍ക്ക് പരീക്ഷയുടെ തലേന്ന് പട്നയിലെ രഹസ്യകേന്ദ്രത്തില്‍ നിന്നും ചോദ്യപേപ്പര്‍ ലഭിച്ചുവെന്നാണ് സൂചന. ഇതോടെയാണ് അറസ്റ്റ് ഉള്‍പ്പെടെ നടന്നത്. ദേശീയ ടെസ്റ്റിംഗ് ഏജന്‍സിക്ക് എതിരെ കേന്ദ്രസര്‍ക്കാരും കടുത്ത നടപടി സ്വീകരിക്കും എന്നാണ് പുറത്തുവരുന്ന വിവരം. പരീക്ഷയില്‍ രണ്ട് സ്ഥലങ്ങളില്‍ ക്രമക്കേട് നടന്നതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ദേശീയ പരീക്ഷാ ഏജന്‍സിക്ക് ഒരു ചോദ്യാവലി ബീഹാര്‍ പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നല്‍കിയിരുന്നു. ഇതിനുള്ള മറുപടി തൃപ്തികരമായിരുന്നില്ല. തുടര്‍ന്ന് വീണ്ടും ചോദ്യാവലി നല്‍കിയിട്ടുണ്ട്. ഇതിനുള്ള മറുപടിയോടെ കൂടുതല്‍ നടപടികള്‍ക്ക് ബീഹാര്‍ പോലീസ് തുടക്കമിടും. ഹരിയാനയിലും ക്രമക്കേട് നടന്നു എന്നുള്ള വിവരവും പുറത്തു വന്നിട്ടുണ്ട്. ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നു എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top