നെഗറ്റീവ് എനർജി മാറ്റാൻ കളക്ടറേറ്റിൽ പ്രാർത്ഥന, സബ് കളക്ടർ അന്വേഷിക്കും

തൃശ്ശൂർ : കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി തടയാൻ പ്രാർത്ഥന നടത്തിയ സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ കളക്ടർ ഉത്തരവിട്ടു. ശിശു സംരക്ഷണ ഓഫീസർ ബിന്ദുവിന്റെ നേതൃത്വത്തിലാണ് പ്രാർത്ഥന നടത്തിയെതെന്നാണ് ആരോപണം. സബ് കളക്ടർക്കാണ് അന്വേഷണ ചുമതല.

ഏതാനും ആഴ്ചകൾക്കു മുൻപ് ഓഫീസിനകത്ത് നെഗറ്റീവ് എനർജി ഉണ്ടെന്നും അതിനെ ഒഴിവാക്കാൻ പ്രാർത്ഥന നടത്തണമെന്നും ശിശു സംരക്ഷണ ഓഫീസർ ബിന്ദു സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇതേ ഓഫീസിൽ പ്രവർത്തിക്കുന്ന ചൈൽഡ് ലൈനിലെ പ്രവർത്തകർക്കും പ്രാർത്ഥനയിൽ പങ്കെടുക്കേണ്ടി വന്നു. ശിശു സംരക്ഷണ വകുപ്പിൽ ഇപ്പോൾ ജോലി ചെയ്യുന്നവരിൽ നല്ലൊരു പങ്കും താത്കാലിക ജീവനക്കാരാണ്. അതുകൊണ്ടു തന്നെ ഓഫീസറുടെ ഉത്തരവിനെ മറികടക്കാൻ അവർക്ക് കഴിഞ്ഞില്ലെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. താത്കാലിക ജീവനക്കാരിൽ ഒരാളും വൈദിക വിദ്യാർത്ഥിയുമായ വ്യക്തി ളോഹയും ബൈബിളുമായെത്തി പ്രാർത്ഥന നടത്തി.

ഓഫീസിൽ സമയം കഴിഞ്ഞ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് ഓഫീസർ ബിന്ദു ആവശ്യപ്പെട്ടിരുന്നു. ജോലി നഷ്ടപ്പെടുമെന്ന ഭയംകൊണ്ടാണ് പലരും പ്രാർത്ഥനയിൽ പങ്കെടുത്തതെന്ന് പരാതിയിൽ ചൂണ്ടികാണിക്കുന്നു. ‘പ്രാർത്ഥനയിൽ പങ്കെടുക്കാൻ താൻ ആരെയും നിര്ബന്ധിച്ചിട്ടില്ലെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ ബിന്ദു മാധ്യമ സിൻഡിക്കറ്റനോട് പറഞ്ഞു‘.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top