‘അതിന് നിങ്ങളല്ലല്ലോ….!’ ശരീരത്തെയും ഓട്ടത്തെയും കളിയാക്കിയ ട്രോളർമാർക്ക് നേഹ ധൂപീയയുടെ മറുപടി
വ്യായാമത്തിൻ്റെ ഭാഗമായുള്ള തൻ്റെ പ്രഭാത ഓട്ടത്തെ വിമർശിച്ചതിന് ട്രോളന്മാർക്കെതിരെ രൂക്ഷ വിമർശനവുമായി നടിയും മോഡലുമായ നേഹ ധൂപിയ. രാവിലെ വ്യായാമത്തിന് പോയതിൻ്റെ വീഡിയോയാണ് ട്രോളർമാരുടെ പരിഹാസത്തിന് ഇടയായത്. താരത്തിൻ്റെ ഓട്ടത്തിൻ്റെ വേഗതയും ശരീരഭാരവും താരതമ്യം ചെയ്തായിരുന്നു ട്രോളുകൾ. ഇവ സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെയാണ് പ്രതികരണവുമായി നേഹ എത്തിയത്.
എല്ലാവരും എൻ്റെ ഓട്ടത്തെയും ശരീര ഭാരത്തേയും കളിയാക്കി. കാരണം രാവിലെ ആറരക്ക് എഴുന്നേറ്റ് ഓടിയത് താൻ മാത്രമാണ്. വിമർശകരല്ലല്ലോ. അവരുടെ പരിഹാസം കൊണ്ട് ഓട്ടം നിർത്തില്ല. എന്തിന് വേണ്ടിയാണ് താൻ വ്യായാമം ചെയ്യുന്നതെന് തനിക്കറിയാം. അതിൻ്റെ ഗുണം തനിക്ക് ലഭിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
നേരത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ താരം വിമർശനങ്ങൾക്ക് മറുപടി നൽകിയിരുന്നു. “ഞാൻ എപ്പോഴും ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യം മുന്നോട്ട് കുതിക്കുക എന്നതാണ്. സന്തോഷമായാലും സങ്കടപ്പെട്ടാലും സ്വതന്ത്രനായാലും തിരക്കിലായാലും ഓടാൻ കൊതിക്കുന്നു. ഇതിനർത്ഥം ഞാൻ നല്ല വേഗതയുള്ളയാളോ കായികക്ഷമതയുള്ളവനോ ആണെന്നല്ല. അതിനർത്ഥം ഞാൻ എൻ്റെ മനസും ശരീരവും ഒരുമിച്ച് പറയുന്ന ദിവസം എൻ്റെ ശക്തിയും വേഗതയും തീരുമാനിക്കുകയും ചെയ്യും എന്നതാണ്. അന്ന് എന്നെത്തന്നെ ഞാൻ സ്വതന്ത്രയാക്കുകയും ചെയ്യും” – എന്നായിരുന്നു 44കാരിയായ നേഹയുടെ മറുപടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here