തേങ്ങ ഉടയ്ക്ക് സ്വാമി… ശാസ്ത്രം കുതിക്കുമ്പോള്‍ കൂടോത്ര കഥ പ്രചരിപ്പിക്കുന്ന കെപിസിസി പ്രസിഡന്റ് തള്ളുന്നത് നെഹ്‌റുവിനെ

‘വിദ്യാഹീനരായ അന്ധവിശ്വാസികളേക്കാള്‍ സമൂഹത്തിന് അപകടം വിദ്യാസമ്പന്നരായ അന്ധവിശ്വാസികളാണ്’ കോണ്‍ഗ്രസുകാരെയും രാജ്യത്തെ ജനങ്ങളേയും ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞു പഠിപ്പിച്ചിരുന്നതാണിത്. ഇതിന്റെ ഭാഗമായിട്ടാണ് ശാസ്ത്രബോധം വളര്‍ത്തേണ്ടത് പൗരന്റെ ഉത്തരവാദിത്തമാണെന്നും ഭരണഘടനയില്‍ എഴുതി ചേര്‍ത്തത്. ആ നെഹ്‌റുവിന്റെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കൂടോത്രം ചെയ്ത് തന്നെ ചിലര്‍ കൊല്ലാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് നടക്കുകയാണ്.

ശാസ്ത്ര മനോഭാവം, മാനവികത, അന്വേഷണത്തിന്റേയും പരിഷ്‌കരണത്തിന്റേയും മനോഭാവം വികസിപ്പിക്കേണ്ടത് എന്നിവ പൗരന്റ കര്‍ത്തവ്യമാണെന്ന് ഭരണഘടനാ നിര്‍മ്മാണ വേളയില്‍ ജവഹര്‍ലാല്‍ നെഹ്‌റു പ്രത്യേക താല്‍പര്യമെടുത്ത് എഴുതി ചേര്‍ത്ത വകുപ്പായിരുന്നു. ഇത് പൂര്‍ണമായി തള്ളിക്കളയുന്ന നിലപാടുകളാണ് പാര്‍ട്ടിയുടെ രണ്ട് എംപിമാര്‍ സ്വീകരിച്ചിരിക്കുന്നത്. കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റേയും സുധാകരന്റേയും സാന്നിധ്യത്തിലാണ് മന്ത്രവാദി തകിടും മറ്റ് കൂടോത്ര സാമഗ്രികളും കുഴിച്ചെടുത്തത്.

ALSO READ: കൂടോത്ര വിവാദത്തില്‍ സുധാകരനെ പരിഹസിച്ച് ചെറിയാന്‍ ഫിലിപ്പ്; ഇതുകൊണ്ടൊന്നും അപായപ്പെടുത്താന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ്

ആധുനികകാലത്ത് ശാസ്ത്രവും ലോകവും കുതിക്കുമ്പോഴാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുടോത്ര കഥയുമായി രംഗത്ത് വരുന്നത്. തന്നെ തോല്‍പ്പിക്കാനും കൊല്ലാനും ചിലര്‍ കണ്ണൂരിലെ വീട്ടീലും പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഭവനിലും സ്ഥാപിച്ച കൂടോത്രങ്ങള്‍ പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്തുവന്നത്. തകിടുകളും രൂപങ്ങളും കണ്ടെത്തിയെന്ന് സുധാകരന്‍ തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. ഈ കാലത്തും കൂടോത്ര കഥയുമായി വരുന്ന ഇത്തരം നേതാക്കള്‍ എങ്ങനെ ഭാവി തലമുറയ്ക്ക് ശാസ്ത്രാവബോധം പകര്‍ന്നു കൊടുക്കുമെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ ചോദിക്കുന്നത്. ദുര്‍മന്ത്രവാദങ്ങളില്‍ വിശ്വസിക്കുന്നവരും അത് പ്രയോഗിക്കുന്നവരും ഭീരുക്കളാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് വിമര്‍ശിച്ചിരുന്നു.

നിര്‍മ്മിതി ബുദ്ധിയുടെ നേട്ടങ്ങള്‍ ലോകം ചര്‍ച്ച ചെയ്യുമ്പോഴാണ് കൂടോത്ര കഥ പ്രചരിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് ശ്രമിക്കുന്നത്. അതീവ സുരക്ഷയുള്ള വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നുമാണ് തകിടുകളും രൂപങ്ങളും കണ്ടെത്തിയതെന്ന് വിളിച്ചു പറയുന്നത്. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top