അഞ്ചു വയസുകാരനെ അയൽവാസി പീഡിപ്പിച്ചു; പ്രതിഷേധക്കാരെ നീക്കാന്‍ പട്ടാളത്തെ ഇറക്കി പോലീസ്

അഞ്ചു വയസുകാരനെ അയൽവാസി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധക്കാരെ നിന്ത്രിക്കാനാവാതെ പോലീസ്. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ഡൽഹി ഗോവിന്ദ് പുരിയിൽ അർധസൈനിക വിഭാഗത്തെ വിന്യസിച്ചിരിക്കുകയാണ്. ഞായറാഴ്ചയാണ് കുട്ടിയെ കാലു എന്ന ബൽറാം ദാസ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്നത്. പ്രലോഭിപ്പിച്ച് മയക്കുമരുന്ന് നൽകിയ ശേഷമായിരുന്നു പീഡനം.

അന്ന് തന്നെ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം മാതാപിതാക്കളോട് പറഞ്ഞിരുന്നു. തിങ്കളാഴ്ച പരാതി നൽകിയെങ്കിലും പോലീസ് നടപടിയെടുത്തില്ലെന്ന് കുട്ടികളുടെ മാതാപിതാക്കൾ ആരോപിച്ചു. എന്നാൽ കുട്ടിയെ അയല്‍വാസി മയക്കുമരുന്ന് നൽകി തട്ടിക്കൊണ്ടുപോയി എന്ന പരാതി മാത്രമാണ് മാതാപിതാക്കൾ നൽകിയത് എന്നാണ് പോലിസിൻ്റെ വിശദീകരണം. സംഭവം പുറത്തായതോടെ പ്രദേശത്ത് വൻ പ്രതിഷേധമാണുണ്ടായത്. പോലീസ് സ്ഥലത്ത് എത്തി പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും ആൾക്കൂട്ടം പ്രതിയെയും പോലീസിനെയും ആക്രമിക്കാൻ ശ്രമിച്ചു. ഒടുവിൽ ബലപ്രയോഗത്തിലൂടെയാണ് ബൽറാം ദാസിനെ സ്റ്റേഷനിൽ എത്തിച്ചത്. തുടർന്ന് കൂടുതല്‍ നാട്ടുകാർ പോലീസ് സ്‌റ്റേഷൻ വളയുകയായിരുന്നു.

പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുകൊടുത്തിട്ടും പിരിഞ്ഞു പോകാൻ ജനക്കൂട്ടം തയ്യാറായില്ല. ഗതാഗതവും പ്രതിഷേധക്കാർ സ്തംഭിപ്പിച്ചു. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാനാവാതെ അർധസൈനിക വിഭാഗത്തെ വിളിച്ച് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു. ഇന്നും സ്ഥലത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കൗൺസിലിംഗിനായി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top