രജനികാന്തിന്റെ ‘ജയിലര്‍ 2’, വിജയ്‌യുടെ ‘ദളപതി 69’; പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍; ‘എല്ലാം ബോസ് പറയും’

തന്റെ വരാനിരിക്കുന്ന പ്രോജക്ടുകളെക്കുറിച്ചും സൂപ്പര്‍ ഹിറ്റ് ചിത്രം ജയിലറിന്റെ രണ്ടാം ഭാഗത്തിനായി തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തുമായി വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ചും പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍. ജയിലര്‍ 2 നെക്കുറിച്ചുള്ള കിംവദന്തികള്‍ സ്ഥിരീകരിക്കുകയോ നിരസിക്കുകയോ ചെയ്യാന്‍ നെല്‍സണ്‍ തയ്യാറായില്ല.

“എല്ലാകാര്യങ്ങളിലും ഇപ്പോഴും ചര്‍ച്ച തുടരുകയാണ്. ഒന്നും സ്ഥിരീകരിച്ചിട്ടില്ല. ഞാന്‍ സിനിമയിലെ ഒരു തൊഴിലാളി മാത്രമാണ്. അതുകൊണ്ട് ഇപ്പോള്‍ ഒന്നും വെളിപ്പെടുത്താന്‍ കഴിയില്ല. ബോസില്‍ നിന്നാണ് അറിയിപ്പ് വരേണ്ടത്. എന്തായാലും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഞങ്ങള്‍ എല്ലാം സ്ഥിരീകരിക്കും,” ജയിലര്‍ 2 നെ സംബന്ധിച്ച അഭ്യൂഹങ്ങളെക്കുറിച്ച് നെല്‍സണ്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ റിലീസ് ചെയ്ത ജയിലര്‍ തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളിലൊന്നായി മാറിയ ചിത്രമാണ്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ നിന്ന് 600 കോടിയിലധികം രൂപ നേടിയ ചിത്രം നെല്‍സന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് കൂടിയായിരുന്നു.

ദളപതി വിജയ്‌യെ നായകനാക്കി നെല്‍സണ്‍ ഒരുക്കിയ ബീസ്റ്റ് എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വമ്പന്‍ പരാജയം നേരിട്ടിരുന്നു. ബീസ്റ്റിന്റെ പരാജയത്തെ തുടര്‍ന്ന് രജനികാന്ത് നെല്‍സണ്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയേക്കാമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അങ്ങനെ സംഭവിച്ചില്ല. വിജയ്‌യുടെ 69ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ആയിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ സംവിധായകന്‍ നിരസിച്ചു.

“ആ സിനിമ സംവിധാനം ചെയ്യുന്നത് ആരായാലും അവര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍. വിജയ് സാറിനൊപ്പം ജോലി ചെയ്യുക എന്നത് വലിയൊരു അനുഭവമാണ്. ഇനിയും അത്തരമൊരു അവസരം എന്നെത്തേടി വന്നാല്‍ അതൊരു ഭാഗ്യമാണ്. പക്ഷെ ദളപതി 69 ഞാനല്ല സംവിധാനം ചെയ്യുന്നത്.”

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top