നെന്‍മാറ ഇരട്ടക്കൊലപാതകത്തില്‍ അതിവേഗം കുറ്റപത്രം; ചെന്താമരയെ ഭയന്ന് ഒളിച്ചിരുന്ന ദൃസാക്ഷിയുടെ മൊഴിയും രേഖപ്പെടുത്തി

പാലക്കാട് നെന്‍മാറയില്‍ അയല്‍വാസിയായ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്. കൊല നടത്തിയത് നേരില്‍ കണ്ടയാളുടെ മൊഴിയും ശ്ാസ്ത്രീയ പരിശഓധനഫലങ്ങളും അടക്കമാണ് കുറഅറപ്ത്രം സമര്‍പ്പിച്ചത്. 480 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കേസില്‍ ചെന്താമര മാത്രമാണ് ഏക പ്രതി.

ചെന്തമര ലക്ഷമി എന്ന അയല്‍വാസിയെ വെട്ടിക്കൊല്ലുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന ദൃസാക്ഷി ഗിരീഷിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ചെന്താമരയെ പേടിച്ച് ദൃസാക്ഷി നാടുവിട്ട് പോയിരുന്നു. ഇയാളെ കണ്ടെത്തിയാമ് മൊഴി രേഖപ്പെടുത്തിയത്. ഇയാള്‍ ഉള്‍പ്പെടെ 132 സാക്ഷികളാണുള്ളത്. 30 ലേറെ ശാസ്ത്രീയ തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്.

കൊലപാതകം നടന്ന് 60 ദിവസം തികയുന്നതിന് മുമ്പാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ചെന്താമരയുടെ പക്കല്‍ നിന്നും കണ്ടെത്തിയ കൊടുവാളില്‍ നിന്ന് മരിച്ചവരുടെ ഡിഎന്‍എ കണ്ടെത്തിയിട്ടുണ്ട്. വാളിന്റെ പിടിയില്‍ നിന്ന് ചെന്താമരയുടെ ഡിഎന്‍എയും കണ്ടെത്തി. പ്രതിയുടെ ലുങ്കിയില്‍ സുധാകരന്റെയും ലക്ഷ്മിയുടെയും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് കാരണമായി കുറ്റപത്രത്തില്‍ പറയുന്നത്. വ്യക്തിവിരോധവും പ്രതിയുടെ കുടുംബം തകര്‍ത്തതിലുള്ള പകയുമാണ് എന്നാണ് പറഞ്ഞിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top