പോലീസിനെ ഞെട്ടിച്ച് ചെന്താമരയുടെ ഫോണ്; പക്ഷേ അന്വേഷണം കാട്ടിലും തമിഴ്നാട്ടിലും!! പുതിയ ട്വിസ്റ്റ്
നെന്മാറ ഇരട്ടക്കൊലപാത കേസിലെ പ്രതി ചെന്താമരയെ ഒന്നര ദിവസം കഴിഞ്ഞിട്ടും പിടികൂടാനാകാതെ പോലീസ് നട്ടം തിരിയുന്നു. കൃത്യത്തിന് ശേഷം ശേഷം പ്രതി ഒളിച്ചിക്കാൻ സാധ്യതയുള്ള കാടുകളിലും പോകാൻ സാധ്യതയുള്ള തമിഴ്നാട്ടിലെ തിരുപ്പൂരിലും തിരച്ചിൽ തുടരുന്നതിനിടയിൽ പ്രതിയുടെ ഫോണുകളിൽ ഒന്നിൻ്റെ സിഗ്നൽ കോഴിക്കോട് കാണിച്ചത് പോലീസിനെ ആശയക്കുഴപ്പത്തില് ആക്കിയിരിക്കുകയാണ്.
പാലക്കാട് ടൗണിൽ പ്രതിയെ കണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ അവിടെയും അന്വേഷണം പുരോഗമിക്കുന്നതിന് ഇടയിലാണ് കേസിൽ ഇങ്ങനെയൊരു വഴിത്തിരിവുണ്ടായിരിക്കുന്നത്. തിരുവമ്പാടിയിലാണ് പ്രതിയുടെ ഫോണിൻ്റെ ലൊക്കേഷൻ കാണിച്ചിരിക്കുന്നത്ത്. പിന്നീട് ആ ഫോൺ ഓഫാകുകയായിരുന്നു. തുടർന്ന് ചെന്താമരക്കായി കോഴിക്കോട് ജില്ലയിലും പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ഇന്നലെ രാവിലെ രാവിലെ ഒമ്പതരക്കാണ് പോത്തുണ്ടി തിരുത്തമ്പാടം ബോയൻ നഗറിൽ അപ്പായിയുടെ ഭാര്യ ലക്ഷ്മിയെയും (76) മകൻ സുധാകരനെയും (58) ചെന്താമര കൊലപ്പെടുത്തിയത്. കൊലപാതക സമയത്ത് അയൽപക്കത്ത് മറ്റാരുമുണ്ടായിരുന്നില്ല. അതുവഴി വന്ന നാട്ടുകാരാണ് രക്തത്തിൽ കുളിച്ചുകിടക്കുന്നവരെ കണ്ടത്. ലക്ഷ്മിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുധാകരൻ തൽക്ഷണം മരിച്ചിരുന്നു. കൊലപാതകം കഴിഞ്ഞ് ചെന്താമര വീടിനകത്ത് കയറി വെട്ടാനുപയോഗിച്ച വാൾ മുറിക്കകത്തുവെച്ച് മുൻവശത്തെ വാതിലടച്ചശേഷം പിന്നിലെ വാതിലിലൂടെ രക്ഷപ്പെട്ടിരുന്നു.
2019ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തി ജയിലിൽ പോയ ചെന്താമര അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. അന്ന് കൊലക്ക് ശേഷം പ്രതി ഒളിച്ചിരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും തിരച്ചിൽ നടത്തുന്നത്. വനത്തിനുള്ളിലെ അരക്കമലയിലെ ഒരു ഗുഹയിൽ നിന്നാണ് അന്ന് പ്രതിയെ പിടികൂടിയത്. നെല്ലിയാമ്പതി കാടും മലയും കേന്ദ്രീകരിച്ചാണ് ഇപ്പോഴും അന്വേഷണം നടക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here