നേപ്പാളില്‍ വിമാനം തകര്‍ന്നുവീണു; 18 മരണം; പൈലറ്റിന് പരിക്ക്
നേപ്പാള്‍ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തകര്‍ന്നു. പറന്ന് ഉയരുന്നതിനിടെ ശൗര്യ എയര്‍ലൈന്‍സിന്റെ ചെറുവിമാനമാണ് തകര്‍ന്നു വീണത്. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് വിവരം. 19 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 18 പേരുടെ മൃതദേഹം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു.
വിമാനം പറന്ന് ഉയരുന്നതിനിടെ തന്നെ തകര്‍ന്നു വീഴുകയായിരുന്നു. എയര്‍പോര്‍ട്ടിന്റെ പരിധിക്കുള്ളില്‍ തന്നെയാണ് വിമാനം തകര്‍ന്നത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് സര്‍വീസ് നടത്തുകയായിരുന്നു വിമാനം. യാത്രക്കാരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. വിനോദ സഞ്ചാരികള്‍ ഏറെയെത്തുന്ന സ്ഥലമാണ് പൊഖാറ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here