കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 14 വയസ്സുകാരി അനീറ്റ മരിച്ചു

നേര്യമംഗലം മണിയമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പതിനാലുകാരി മരിച്ചു. ബസ് താഴ്ചയിലേക്ക് തെന്നി നീങ്ങിയാണ് അപകടമുണ്ടായത്. കട്ടപ്പന കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നിയാണ് മരിച്ചത്. 14 വയസായിരുന്നു. അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഡിവൈഡറില്‍ കയറി നിയന്ത്രണം വിട്ടാണ് ബസ് താഴേക്ക് നീങ്ങിയത്.

അനീറ്റ സീറ്റില്‍ നിന്നും തെറിച്ചു വീഴുകയായികുന്നു. കുട്ടിയുടെ മുകളിലേക്കാണ് ബസ് വീണത്. ഏറെ പണിപ്പെട്ടാണ് കുട്ടിയെ ബസിന് അടിയില്‍ നിന്നും പുറത്തെടുത്തത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്. 18 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top