നേര്യമംഗലത്ത് ബസപകടം; താഴ്ചയിലേക്ക് മറിഞ്ഞ് കെഎസ്ആര്‍ടിസി ബസ്; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്
April 15, 2025 11:49 AM

എറണാകുളം നേര്യമംഗലത്ത് ബസ് താഴ്ചയിലേക്ക് മറിഞ്ഞു. കട്ടപ്പനയില്‍ നിന്നും എറണാകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് താഴ്ചയിലേക്ക് മറിഞ്ഞത്. നേര്യമംഗലം മണിയംമ്പാറയിലാണ് അപകടം നടന്നത്. വളവ് തിരിഞ്ഞപ്പോള്‍ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്.
നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മറിഞ്ഞ ബസിന്റെ അടിയില്‍ ആളുകള്‍ കുടുങ്ങിയതായും സംശയിക്കുന്നുണ്ട്. പോലീസും ഫയര്‍ഫോഴ്‌സും സഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here