യുദ്ധം നിർത്താൻ ഒരുക്കമല്ല; ഇസ്രയേല്‍ പ്രതിരോധ മന്ത്രിയില്‍ നെതന്യാഹുവിന് വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍…
പശ്ചിമേഷ്യയിൽ ലെബനൻ സംഘടനയായ ഹിസ്ബുള്ളയ്ക്കും പലസ്തീൻ സംഘടനയായ ഹമാസിനെതിരെയും യുദ്ധം തുടരുന്നതിന് ഇടയിൽ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനെ പുറത്താക്കി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ നടത്തിയ പരസ്യ അഭിപ്രായ പ്രകടനത്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ നടപടി. കഴിഞ്ഞ കുറേ മാസങ്ങളായി പ്രതിരോധ മന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് കാരണമെന്നാണ് നെതന്യാഹുവിൻ്റെ വാർത്താക്കുറിപ്പിൽ പറയുന്നത്.
ഗാലൻ്റിന് പകരം പകരം മുൻ ഉന്നത നയതന്ത്രജ്ഞനും വിദേശകാര്യ മന്ത്രിയായ ഇസ്രായേൽ കാറ്റ്സിനെ തൽസ്ഥാനത്ത് നിയമിച്ചു. കാറ്റ്സിന് പകരം വിദേശകാര്യ മന്ത്രിയായി ഗിഡിയൻ സാറിനെ നിയമിച്ചതായും നെതന്യാഹു അറിയിച്ചു. ഇസ്രയേലിൻ്റെ സുരക്ഷ തൻ്റെ ജീവിത ദൗത്യമായി തുടരുമെന്നാണ് നടപടിക്ക് ശേഷം ഗാലൻ്റിൻ്റെ പ്രതികരണം.
AlSO READ: ‘ഹസൻ നസ്റല്ലയെ ഇസ്രയേൽ കൊന്നത് ചതിയിലൂടെ’; നെതന്യാഹു വാക്ക് മാറ്റിയെന്ന് വെളിപ്പെടുത്തൽ
ഹിസ്ബുള്ളയുമായുള്ള ഇസ്രയേലിൻ്റെ യുദ്ധത്തിൽ പരസ്യമായി യോവ് ഗാലൻ്റ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ ഗാസയിൽ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കാനുള്ള കരാറുണ്ടാക്കണം എന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുദ്ധത്തിൽ ഇസ്രയേലിന് എല്ലാ വിധ പിന്തുണയും നൽകുന്ന അമേരിക്കയിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് നടപടി.
കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെത്തുടർന്ന് നെതന്യാഹുവും പ്രതിരോധ മന്ത്രിയും പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഹമാസിൻ്റെ ആക്രമണത്തിൽ 1,206 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതിൻ്റെ പേരിലാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഗാസ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം ഇസ്രായേലിൻ്റെ തിരിച്ചടിയിൽ ഗാസയിൽ 43,391 പേരും കൊല്ലപ്പെട്ടിരുന്നു.
ALSO READ: ഹിസ്ബുള്ള തലവനെ വധിച്ചതിന് പിന്നിൽ ഇറാൻ സൈനിക മേധാവി? ഇസ്മയിൽ ഖാനി വീട്ടുതടങ്കലിൽ
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here