നെതന്യാഹു പേടിച്ച് ബങ്കറിൽ ഒളിച്ചോ? ഔദ്യോഗിക ചുമതലകൾ ഉള്‍പ്പെടെ ഭൂഗർഭ അറയിൽ; പിന്നില്‍…


ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വസതിക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന് ശേഷം ഇസ്രയേൽ കടുത്ത ജാഗ്രതയിയിലെന്ന് റിപ്പോർട്ടുകൾ. ലെബനൻ തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുടെ ആക്രമണത്തിന് ശേഷം നെതന്യാഹു ഭൂഗർഭ ബങ്കറിലേക്ക് മാറിയെന്നാണ് റിപ്പോർട്ടുകൾ. തൻ്റെ ഔദ്യോഗിക ചുമതലകൾ ഉൾപ്പെടെ നിർവഹിക്കുന്നത് അതീവ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയ ബങ്കറിൽ നിന്നുമാണെന്നാണ് വിവരം.


ഹിസ്ബുള്ളയുടെയും അവർക്ക് പിന്തുണ നൽകുന്ന ഇറാൻ്റെയും പ്രതികാര ആക്രമണം മുന്നിൽക്കണ്ട് ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഇത്തരമൊരു നീക്കം. ഹിസ്ബുള്ളയുടെയും ഹമാസിൻ്റെയും എല്ലാ ഉന്നതരെയും ഇല്ലാതാക്കിയതിന് ഉടൻതിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനം.

Also Read: യുദ്ധം നിർത്താൻ ഒരുക്കമല്ല; ഇസ്രയേല്‍ പ്രതിരോധ മന്ത്രിയില്‍ നെതന്യാഹുവിന് വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍…

പ്രധാനമന്ത്രിയുടെ ഓഫിസിന് താഴെയാണ് ഭൂഗർഭ അറ ഒരുക്കിയിരിക്കുന്നത് എന്നാണ് ഇസ്രായേൽ മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രിയുടെ ദൈനം ദിന യോഗങ്ങളടക്കം ചേരുന്നത് ഈ ബങ്കറിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടുതൽ സമയം ഒരേ സ്ഥലത്ത് കഴിയാതെ പലയിടങ്ങളിൽ മാറിമാറി നിൽക്കണമെന്നാണ് നെതന്യാഹുവിന് സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദേശം. സുരക്ഷ ഭീഷണി കണക്കിലെടുത്ത് നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവെക്കുന്നതും ആലോചിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ALSO READ: ഇസ്രയേല്‍ യുദ്ധവും കേരളത്തിലെ സ്വർണവിലയും തമ്മിലെന്ത്? കാരണം ഇതാണ്… എട്ട് മാസത്തിനിടയിൽ ഉണ്ടായത് ഞെട്ടിക്കുന്ന വർധനവ്


കഴിഞ്ഞ മാസം 25ന് ഇറാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെയും നെതന്യാഹുവും പ്രതിരോധ മന്ത്രിയായിരുന്ന യോവ് ഗാലന്റും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറിയിരുന്നു. ഇറാന്റെ ഭാഗത്തുനിന്നു തിരിച്ചടി മുന്നിൽകണ്ടായിരുന്നു നീക്കം. ആക്രമണസമയത്തെല്ലാം ഭൂഗർഭ അറയിലെ ബങ്കറുകളിലാണ് ഇരുവരും കഴിഞ്ഞതെന്നും വാർത്തകൾ ഉണ്ടായിരുന്നു.

AlSO READ: ‘ഹസൻ നസ്റല്ലയെ ഇസ്രയേൽ കൊന്നത് ചതിയിലൂടെ’; നെതന്യാഹു വാക്ക് മാറ്റിയെന്ന് വെളിപ്പെടുത്തൽ

കഴിഞ്ഞ മാസം 13നാണ് സീസറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിക്കു നേരെ ഹിസ്ബുള്ളയുടെ ഡ്രോൺ നടന്നത്. ടെൽ അവീവിലെ സൈനിക താവളങ്ങളും പ്രധാന വിമാനത്താവളം ഉൾപ്പെടെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണവും നടന്നിരുന്നു. ഏതുസമയവും ഇറാന്റെ പ്രത്യാക്രമണവും ഇസ്രയേൽ പ്രതീക്ഷിക്കുന്നുണ്ട്. അത് മുന്നിൽക്കണ്ടാണ് ഇസ്രയേലിൻ്റെ ഓരോ നീക്കവും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top