ഡച്ച് പടയെ തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍; ആറാം തവണയും ഫൈനല്‍ കാണാതെ നെതര്‍ലന്‍ഡ്‌

നെതര്‍ലന്‍ഡ്‌സിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍. വിദേശ മണ്ണില്‍ ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു ടൂര്‍ണമെന്റ് ഫൈനലിലെത്തുന്നത്. ഇംഗ്ലീഷ് ടീമിന്റെ തുടര്‍ച്ചയായ രണ്ടാം യൂറോ കപ്പ് ഫൈനലാണിത്. ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനലില്‍ സ്‌പെയിനാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ഇംഗ്ലണ്ടിനായി പകരക്കാരനായി എത്തിയ ഒലി വാറ്റ്കിന്‍സ് നേടിയ ഗോളാണ് നിര്‍ണായകമായത്. ഇതോടെ യൂറോ കപ്പില്‍ സെമിയിലെത്തിയ ആറാം തവണയും നെതര്‍ലന്‍ഡ്‌സ് ഫൈനല്‍ കാണാതെ മടങ്ങി.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ സാവി സിമോണ്‍സിന്റെ എണ്ണം പറഞ്ഞ ഗോളിലൂടെ നെതര്‍ലന്‍ഡ്‌ ആണ് മുന്നിലെത്തിയത്. എന്നാല്‍ 18-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. മത്സരം എക്സ്ട്രാ ടൈമിലേക്ക് പോകുമെന്ന ഘട്ടത്തിലാണ് നിശ്ചിത സമയം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഒലി വാറ്റ്കിന്‍സ് ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടിയത്.

ഗോള്‍ വീണതോടെയാണ് ഇംഗ്ലണ്ട് ഉണര്‍ന്നുകളിച്ചത്. 13-ാം മിനിറ്റില്‍ കെയ്‌നിന്റെ ഷോട്ട് ഡച്ച് ഗോളി വെര്‍ബ്രുഗ്ഗന്‍ രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ സാക്കയുടെ മുന്നേറ്റം ഇംഗ്ലണ്ടിന് ഗോള്‍ സമ്മാനിച്ചു. ഹാരി കെയ്‌നിനെതിരായ ഡെന്‍സെല്‍ ഡംഫ്രീസിന്റെ ഫൗളിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത കെയ്ന്‍ 18-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. ഇരുടീമുകളും തുടരെത്തുടരെ ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോളില്‍ കലാശിച്ചില്ല. ഗോള്‍ ലക്ഷ്യമിട്ട് ഫോഡനെയും കെയ്‌നിനെയും പിന്‍വലിച്ച് കോള്‍ പാല്‍മറെയും ഒലി വാറ്റ്കിന്‍സിനെയും കളത്തിലിറക്കി.കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് ബോക്‌സിനുള്ളില്‍ വച്ച് വെട്ടിത്തിരിഞ്ഞുള്ള വാറ്റ്കിന്‍സിന്റെ ഷോട്ട് വലയില്‍ എത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top