പ്രണവ് മോഹന്‍ലാലിന് ട്രോളോട് ട്രോള്‍; ‘വര്‍ഷങ്ങള്‍ക്കു ശേഷ’ത്തിലെ പ്രകടനം മഹാമോശമെന്ന് സോഷ്യല്‍ മീഡിയ; വിനീത് ശ്രീനിവാസനും വിമര്‍ശനം

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം ഒടിടി പ്ലാറ്റ്‌ഫോമായ സോണിലിവില്‍ രണ്ടുദിവസം മുമ്പാണ് സ്ട്രീമിങ് ആരംഭിച്ചത്. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി അതിഥി വേഷത്തില്‍ എത്തുന്നു. ഒടിടി റിലീസിന് ശേഷം ചിത്രത്തിലെ പ്രകടനത്തിന് സോഷ്യല്‍ മീഡിയയില്‍ പ്രണവ് മോഹന്‍ലാല്‍ വന്‍ ട്രോളുകളാണ് നേരിടുന്നത്. ചിത്രത്തിലെ മുരളി വിശ്വംഭരന്‍ എന്ന ക്രഥാപാത്രമായുള്ള പ്രണവിന്റെ പ്രകടനം വളരെ മോശമാണെന്ന് നെറ്റിസന്‍സ് അഭിപ്രായപ്പെടുന്നു.

ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റായ ചിത്രത്തിന് സോണിലിവിലെ റിലീസിന് ശേഷം പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ തിരക്കഥയ്ക്ക് കരുത്തില്ലെന്നും ഇമോഷണല്‍ രംഗങ്ങള്‍ പലതും സ്പര്‍ശിച്ചില്ലെന്നും സിനിമ കണ്ടവര്‍ പറയുന്നു. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരുടെ കാസ്റ്റിങ്ങിനെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്.


പ്രായമായ മുരളി വിശ്വംഭരനെ അവതരിപ്പിക്കുന്തില്‍ പ്രണവ് മോഹന്‍ലാല്‍ പൂര്‍ണ പരാജയമായിരുന്നു എന്നാണ് നെറ്റിസന്‍സ് പറയുന്നത്. കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച ആനി എന്ന കഥാപാത്രവും പ്രണവിന്റെ മുരളിയും തമ്മിലുള്ള റൊമാന്റിക് പ്ലോട്ട് പ്രേക്ഷകരുമായി ഒട്ടും കണക്ട് ആയില്ലെന്നും വിമര്‍ശകര്‍ പറയുന്നു. മരക്കാര്‍: അറബിക്കടലിന്റെ സിംഹം, ഹൃദയം എന്നീ ചിത്രങ്ങളില്‍ ഏറ്റവും വലിയ പ്ലസ് പോയിന്റായിരുന്ന ഇരുവരും തമ്മിലുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയില്‍ ഇത് തീര്‍ത്തും നഷ്ടമായെന്നു പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്രയും താരങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസൻ ഒരു മോശം സിനിമയെടുത്തു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നെപ്പോട്ടിസം സംബന്ധിച്ച വിമർശനങ്ങളും മറുഭാഗത്ത് ഉയരുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here