നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍; കണ്ടെത്തിയത് തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം
September 8, 2024 11:28 AM
തൃശൂരില്‍ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ. തൃശൂർ റെയിൽവേ സ്റ്റേഷന്റെ മേൽപ്പാലത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒരു ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടു. തുറന്ന് പരിശോധിച്ചപ്പോളാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ഒരു ദിവസം പ്രായമായ ആൺ കുഞ്ഞിന്റെ മൃതദേഹമാണിത്.
കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വ്യക്തമായേക്കും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here