അഞ്ച് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാന്‍ കൊളീജിയം ശുപാർശ; ലിസ്റ്റിലെ മൂന്നു പേര്‍ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിമാര്‍

ഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. രാജസ്ഥാൻ, അലഹബാദ്, ഗുവാഹത്തി, പഞ്ചാബ്, ഹരിയാന, ജാർഖണ്ഡ് ഹൈക്കോടതികളിലേക്കാണ് ചീഫ് ജസ്റ്റിസുമാരെ തീരുമാനിച്ചത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയമാണ് തീരുമാനമെടുത്തത്.

കൊളീജിയം ശുപാര്‍ശ ഇങ്ങനെ: ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് അരുൺ ബൻസാലി അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് വിജയ് ബിഷ്‌ണോയ് ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ഷീൽ നാഗു പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ബിആർ സാരംഗി ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്.

ഇതില്‍ മൂന്നു പേര്‍ രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിമാരായി സേവനം അനുഷ്ടിക്കുന്നവരാണ്. രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവയാണ് രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്യപ്പെട്ടത്. ജസ്റ്റിസ് അരുൺ ബൻസാലിയും ജസ്റ്റിസ് വിജയ് ബിഷ്‌ണോയും രാജസ്ഥാൻ ഹൈക്കോടതി ജഡ്ജിമാരായിരുന്നു. ജസ്റ്റിസ് ഷീൽ നാഗു മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയും ജസ്റ്റിസ് ബിആർ സാരംഗി ഒറീസ ഹൈക്കോടതി ജഡ്ജിയുമാണ്‌.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top