വാട്ട്സാപ്പിൽ പുതിയ ഫീച്ചർ; വോയ്സ് ചാറ്റുമായി മെറ്റ
ഇൻസ്റ്റൻ്റ് സോഷ്യൽ മീഡിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്സാപ്പിൻ്റെ പുതിയ ഫീച്ചർ മാതൃ കമ്പനിയായ മെറ്റ അവതരിപ്പിച്ചു. നിലവിലുള്ള വോയിസ് കോളിനും വോയിസ് നോട്ടിനും പുറമേ വോയിസ് ചാറ്റ് ഫീച്ചറാണ് മെറ്റ ലോഞ്ച് ചെയ്തിരിക്കുന്നത്. ക്ലബ് ഹൗസ്, ഡിസ്കോർഡ്, ടെലിഗ്രാം, സ്ലാക്ക് എന്നിവയക്ക് സമാനമായ രീതിയിലാണ് പുതിയ ഫീച്ചറിൻ്റെ പ്രവർത്തനം.
നൂറുകണക്കിനാളുകൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളിൽ സജീവമായവർക്കാണ് പുതിയ സൗകര്യം ഏറ്റവും ഉപയോഗപ്പെടുന്നത്. മുമ്പ് ഗ്രൂപ്പുകളിൽ ഒരേസമയം എന്തെങ്കിലും വിഷയം നേരിട്ട് പങ്കുവക്കാനായി ഗ്രൂപ്പ് വിഡിയോ കോളുകളെയാണ് ഉപയോക്താക്കൾ ആശ്രയിച്ചിരുന്നത്. ഗ്രൂപ്പ് വീഡിയോ കോളിൽ പങ്കെടുക്കാൻ കഴിയുന്ന അംഗങ്ങളുടെ എണ്ണത്തിന് പരിധിയും നിശ്ചയിച്ചിരുന്നു. പുതിയഫീച്ചർ എത്തിയതോടെ അതിൽ മാറ്റമുണ്ടാകും.
ഗ്രൂപ്പ് അംഗങ്ങൾക്ക് മറ്റുള്ളവരുടെ സംഭാഷണത്തെ ബാധിക്കാത്ത തരത്തിൽ ആവശ്യാനുസരണം ചാറ്റിൽ ചേരാനും പുറത്തുപോകാനും പുതിയ ഫീച്ചർ വഴി സാധിക്കും. വോയിസ് ചാറ്റ് ചെയ്തു കൊണ്ടിരിക്കുമ്പോൾ വാട്ട്സാപ്പിലെ മറ്റ് പ്രവർത്തനങ്ങൾക്കും തടസമുണ്ടാകില്ല.
33 മുതൽ 128 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്ക് മാത്രമാണ് തുടക്കത്തിൽ ഈ ഫീച്ചർ ആശ്രയിക്കാൻ കഴിയുന്നത്. അല്ലാത്തവർ ഗ്രൂപ്പ് വോയിസ് കോളുകളെ തന്നെ ഉപയോഗിക്കേണ്ടി വരും. 33 അംഗങ്ങളിൽ താഴെയുള്ള ഗ്രൂപ്പുകൾക്ക് മാത്രമേ തുടക്കത്തിൽ വോയ്സ് ചാറ്റ് സൗകര്യം ലഭ്യമാകുകയുള്ളു.
വോയിസ് ചാറ്റ് ആരംഭിക്കുമ്പോൾ ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും വ്യക്തിഗതമായി അതിന്റെ സന്ദേശം ലഭിക്കും. സാധാര വാട്ട്സാപ്പ് കോൾ വരുമ്പോൾ റിംഗ് ചെയുന്നതിന് പകരം സൈലന്റായുള്ള പുഷ് നോട്ടിഫിക്കേഷനാകും ലഭിക്കുക.
ഉപയോക്താക്കൾ ഇഷ്ടാനുസരണം അതിൽ ജോയിൻ ചെയ്ത് പരസ്പരം സംവദിക്കാം. അല്ലെങ്കിൽ ക്ലബ് ഹൗസിലെ റൂമുകൾ പോലെ വോയിസ്ചാറ്റിൽ ജോയിൻ ചെയ്യുന്നവർ പറയുന്നത് കേട്ടിരിക്കാനുള്ള സൗകര്യമാണ് പുതിയ ഫീച്ചറിൽ ഒരുക്കിയിരിക്കുന്നത്.
അതേ സമയം; പ്രൈമറി ഉപകരണത്തിൽ മാത്രമേ ലഭിക്കുകയുള്ളു എന്ന ന്യൂനതയും പുതിയ ഫീച്ചറിനുണ്ട്. വോയ്സ് ചാറ്റിൽ ഇല്ലാത്ത ഗ്രൂപ്പ് അംഗങ്ങൾക്ക് ചാറ്റ് ഹെഡറിൽ നിന്നും കോൾ ടാബിൽ നിന്നും വോയ്സ് ചാറ്റിലുള്ളവരുടെ പ്രൊഫൈലുകൾ കാണാന് കഴിയും. വോയ്സ് ചാറ്റ് തുടങ്ങുമ്പോൾ ചെറിയൊരു ബാനറായി വാട്സാപ്പിന് മുകളിലായി ആക്റ്റീവ് ചാറ്റിന്റെ വിവരങ്ങള് ലഭ്യമാകും.
വോയിസ് ചാറ്റ് ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വോയ്സ് ചാറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഗ്രൂപ്പ് തുറക്കുക.
സ്ക്രീനിന്റെ മുകളിൽ വലത് വശത്തായി പുതുതായി വന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക.
പോപ് അപ്പായി വരുന്ന വിൻഡോയിൽ ‘സ്റ്റാർട്ട് വോയിസ് ചാറ്റ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഇപ്പോൾ വോയ്സ് ചാറ്റിൽ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് ഗ്രൂപ്പ് അംഗങ്ങൾക്ക് ഒരു പുഷ് നോട്ടിഫിക്കേഷൻ ലഭിക്കും.
തുടർന്ന് സ്ക്രീനിന്റെ താഴെയുള്ള ബാനറിൽ ആരൊക്കെയാണ് വോയ്സ് ചാറ്റിൽ ചേരാനുള്ള ക്ഷണം സ്വീകരിച്ചതെന്ന് കാണാൻ സാധിക്കും.
വോയ്സ് ചാറ്റിൽ നിന്ന് പുറത്ത് കടക്കാൻ, റെഡ് ക്രോസ് ബട്ടൺ ക്ലിക്ക് ചെയ്യുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here