വാട്ട്‌സ്ആപ്പിൽ ‘ആപ്പിളിന്’ സമാനമായ ഫീച്ചർ; വിട്ടുകളയരുത് ഈ രണ്ട് അപ്ഡേറ്റുകൾ
മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ് ആപ്പിളിൻ്റെ ഷെയർ പ്ലേയ്ക്ക് സമാനമായ ഫീച്ചർ അവതരിപ്പിക്കാൻ പോകുന്നു. ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യുമ്പോൾ സംഗീതം ആസ്വദിക്കാൻ കഴിയുന്ന പുതിയ സംവിധാനം ഉടൻ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. സ്റ്റാറ്റസ് അപ്ഡേറ്റുകൾ വെബ് പതിപ്പിലും ചെയ്യാൻ കഴിയുന്ന ഫീച്ചറും ഉടൻ അവതരിപ്പിക്കും. വാട്ട്‌സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്കാണ് ഈ സേവനം പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കുന്നത്. ഡെസ്‌ക്‌ടോപ്പിൽ വാട്ട്‌സ്ആപ്പ് വെബ് ബീറ്റ പതിപ്പ് 2.2353.59 ഉപയോഗിക്കുന്നവര്‍ക്ക് ഈ ആഴ്ചയില്‍ത്തന്നെ പുതിയ ഫീച്ചർ ഉപയോഗിച്ച് തുടങ്ങാം.
ഫേസ്‌ടൈം കോളുകൾ ചെയ്യുമ്പോള്‍ പാട്ടുകള്‍ ഒന്നിച്ചിരുന്ന് കേള്‍ക്കാന്‍ അനുവദിക്കുന്ന സംവിധാനമാണ് ആപ്പിളിന്റെ ഷെയര്‍ പ്ലേ. വിഡിയോ കോളുകളിലെ സ്‌ക്രീൻ ഷെയറിംഗ് ഫീച്ചർ ഉപയോഗിച്ചുള്ള ഓഡിയോ പങ്കിടലാണ് വാട്ട്സ്ആപ്പ് ഒരുക്കുന്നത്. നിലവിൽ ബീറ്റ സ്റ്റേജിലുള്ള ഈ ഫീച്ചർ വീഡിയോ കോളുകളിൽ മാത്രമേ ലഭ്യമാകുകയുള്ളൂ. ഓഡിയോ കോളുകളിൽ ഈ ഫീച്ചർ പ്രവർത്തിക്കില്ല. വീഡിയോ കോളിൽ ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള പോഡ്കാസ്റ്റ് പ്ലേ ചെയ്ത ശേഷം അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച നടത്താം എന്നതാണ് ഈ ഫീച്ചറിൻ്റെ പ്രത്യേകത.
വാട്ട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ 2.23.26.18 വേര്‍ഷനിലാണ് നിലവിൽ ഈ സംവിധാനമുള്ളത്. എന്നാല്‍ എല്ലാ ബീറ്റാ ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമാക്കിത്തുടങ്ങിയിട്ടില്ല. വൈകാതെ എല്ലാ ബീറ്റ യൂസർമാർക്കും പരീക്ഷണാടിസ്ഥാനത്തിൽ ഫീച്ചർ നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here