പുതിയ ആദായ നികുതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു; ലളിതമായ വ്യവസ്ഥകള്‍; സമഗ്ര പരിഷ്‌കരണം ലക്ഷ്യം

ആദായ നികുതി നിയമത്തിന്റെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍. പുതിയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ബില്‍ അവതരിപ്പിച്ചത്. നികുതി സമ്പ്രദായം ലളിതമാക്കുന്നതിനും ആധുനികവത്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് 1961ലെ നിയമത്തില്‍ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ലളിതമായാണ് ബില്ലിലെ വ്യവസ്ഥകള്‍ തയാറാക്കിയിരിക്കുന്നത്. നികുതിദായകര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാനാണ് ലളിതമാക്കിയിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

പുതിയ ബില്ലില്‍ ടാക്സ് ഇയര്‍ മാത്രമേ ഉണ്ടാകൂ. മുന്‍ വര്‍ഷത്തെ വരുമാനം വിലയിരുത്തി നികുതി നല്‍കുന്നത് പൂര്‍ണ്ണമായും അവസാനിപ്പിക്കും. ആധുനികകാലത്തെ മുന്നില്‍ക്കണ്ട് വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍, ക്രിപ്റ്റോ ആസ്തികള്‍ എന്നിവയില്‍ കൂടുതല്‍ വ്യക്തത വരുത്താനുളള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ നിയമം നടപ്പാക്കാനാണ് ആലോചന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top