എടാ മോനേ ജിന്റോ പൊളിച്ചു; ഗബ്രിയും അര്‍ജുനും അപ്‌സരയും പവര്‍ ടീമില്‍ നിന്ന് പുറത്ത്; ടണല്‍ ടീം ഇനി ബിഗ് ബോസ് ഹൗസിലെ പവര്‍ ടീം

എല്ലാവര്‍ക്കും ഒരു ദിവസം വരും. ഇന്ന് ജിന്റോയ്ക്ക് ആ ദിവസമായിരുന്നു. മണ്ടനെന്നും പൊട്ടനെന്നും പറഞ്ഞ് മാറ്റിനിര്‍ത്തിയ ജിന്റോയെ കൂടെക്കൂട്ടാന്‍ ഹൗസിലെ മത്സരാര്‍ത്ഥികള്‍ ഒന്നിച്ചു ശ്രമിച്ച ദിവസം. നിലവിലെ പവര്‍ ടീം പവര്‍ നിലനിര്‍ത്തുമോ അതോ പുതിയ പവര്‍ ടീം വരുമോ എന്നായിരുന്നു ഇന്നറിയേണ്ടിയിരുന്നത്. നിലവിലെ പവര്‍ ടീമും ടണല്‍ ടീമും തമ്മിലായിരുന്നു മത്സരം. ടണല്‍ ടീം ഈ ആഴ്ചയില്‍ നടന്ന ടാസ്‌കുകളില്‍ കൂടുതല്‍ പോയിന്റ് നേടി ഒന്നാമതായിരുന്നു. ഇനി പവര്‍ ടീമിനോട് മൂന്ന് റൗണ്ട് വടം വലിച്ച് ആര് ജയിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പവര്‍ ടീമിനെ തിരഞ്ഞെടുക്കുക. ഇതോടൊപ്പം മറ്റ് ടീമുകളുടെ പിന്തുണയും നിര്‍ണായകമാണ്.

പുതിയ പവര്‍ ടീം ആകുന്നതാരോ അവര്‍ തങ്ങളെ നോമിനേഷനില്‍ നിന്ന് രക്ഷിക്കണം എന്നതായിരുന്നു സിബിന്റെ നെസ്റ്റ് ടീം മുന്നോട്ട് വച്ച ഡിമാന്‍ഡ്. അങ്ങനെയെങ്കില്‍ വടംവലിയില്‍ ആ ടീമിനെ പിന്തുണയ്ക്കും. ടണല്‍ ഡിമാന്‍ അംഗീകരിച്ചു. ഇതോടെ നെസ്റ്റ് ടണലിനൊപ്പം ചേര്‍ന്നു. ജിന്റോ ഉള്‍പ്പെടുന്ന ഡെന്‍ ടീമിലെ എല്ലാവരും നിലവിലെ പവര്‍ ടീമിനെ പിന്തുണച്ചപ്പോള്‍ ജിന്റോ മാത്രം ടണല്‍ ടീമിനൊപ്പം ചേര്‍ന്നു. വ്യക്തിപരമായി പിന്തുണ അറിയിക്കാം എന്ന് ബിഗ് ബോസ് പ്രഖ്യാപിച്ചപ്പോഴാണ് ജിന്റോ ടണല്‍ ടീമിനെ പിന്തുണച്ചത്. ഇതോടെ വടംവലിയുടെ ആദ്യ രണ്ട് റൗണ്ടിലും ടണല്‍ ടീം വിജയിക്കുകയും പുതിയ പവര്‍ ടീമായി മാറുകയും ചെയ്തു. ജിന്റോയുടെ പിന്തുണ ഉണ്ടായിരുന്നെങ്കില്‍ തങ്ങള്‍ വിജയിച്ചേനെ എന്ന് ഗബ്രിയും അര്‍ജുനും അപ്‌സരയും പവര്‍ റൂമിലിരുന്ന് സങ്കടം പറഞ്ഞു.

ഈദ് ആഘോഷത്തോടെയാണ് ഇന്നത്തെ ബിഗ് ബോസ് അവസാനിച്ചത്. ആദ്യം മോഹാന്‍ലാലെത്തി എല്ലാവര്‍ക്കും ഈദ് ആശംസകള്‍ പറഞ്ഞു. നോറയ്ക്കും ജാസ്മിനും അന്‍സിബയ്ക്കും അവരുടെ വീട്ടുകാരുടെ വക ഈദ് ആശംസയുടെ വീഡിയോയും വന്നു. എന്നാല്‍ തന്റെ മാതാപിതാക്കളുടെ മുഖഭാവത്തില്‍ നിന്ന് അവര്‍ തന്നോട് പിണക്കത്തിലാണെന്നാണ് ജാസ്മിന്‍ മനസിലാക്കിയിരിക്കുന്നത്. സങ്കടം പറയുന്ന ജാസ്മിനെയും സമാധാനിപ്പിക്കുന്ന ഗബ്രിയെയും കാണാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top