ഓം ബിര്‍ളയെ സ്പീക്കര്‍ ആക്കാന്‍ ബിജെപി നീക്കം; ബിജെപി ഇതര സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ ഇന്ത്യാ സഖ്യവും; നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്ക്‌ തുടക്കമായി

ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പ് അടുക്കവേ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമായി. സ്പീക്കര്‍ ഓം ബിര്‍ളയെ തന്നെ രണ്ടാമതും അവരോധിക്കാനാണ് ബിജെപി നീക്കം. എന്‍ഡിഎയിലെ സഖ്യകക്ഷിയായ ടിഡിപി സ്പീക്കര്‍ പദവിക്ക് ശ്രമിച്ചുകൊണ്ടിരിക്കെയാണ് ബിജെപി നീക്കം ശക്തമാക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയും അടക്കമുള്ള ബിജെപി നേതാക്കള്‍ ഓം ബിര്‍ളയെ കണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്.

ബിജെപി ഇതര സ്പീക്കര്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ എന്നാണ് ഇന്ത്യാ സഖ്യം വ്യക്തമാക്കിയത്. ടിഡിപി സ്പീക്കര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണെങ്കില്‍ പിന്തുണയ്ക്കാനും ഇന്ത്യാ സഖ്യം തീരുമാനമെടുത്തിട്ടുണ്ട്.

പാർലമെന്‍റിന്‍റെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ 4 വരെയാണ്. ജൂൺ 26ന് ആണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. മോദി മൂന്നാം സര്‍ക്കാര്‍ അഭിമുഖീകരിക്കുന്ന ആദ്യ പരീക്ഷണമാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ നിര്‍ണായക നീക്കങ്ങള്‍ക്ക്‌ പാര്‍ട്ടി തയ്യാറെടുക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top