പെട്ടെന്ന് വയസനാകണോ; ഒരു പാക്കറ്റ് ചിച്സ് കഴിച്ചാല്‍ മതി; പുതിയ പഠനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ…
അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണം ശീലമാക്കുകയാണെങ്കില്‍ അത് നിങ്ങളുടെ പ്രായം അതിവേഗം വര്‍ധിപ്പിക്കും എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ലഘുഭക്ഷണത്തിനായി ഒരു പാക്കറ്റ് ചിപ്സ്, അല്ലെങ്കില്‍ റോസ്റ്റ് ചെയ്ത ഒരു പാക്കറ്റ് അണ്ടിപ്പരിപ്പ് കഴിക്കുകയാണെങ്കില്‍ അത് പ്രായം പെട്ടെന്ന് ഉയര്‍ത്തും. ശരീരത്തിലെ സെല്ലുകള്‍ നശിക്കാന്‍ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇടവരുത്തുന്നു എന്നാണ് പുതിയ ഇറ്റാലിയന്‍ പഠനം പറയുന്നത്.
പഞ്ചസാര അടങ്ങിയ പാനീയങ്ങളും ലഘുഭക്ഷണങ്ങളും പായ്ക്ക് ചെയ്ത ജ്യൂസുകൾ, ബ്രെഡുകൾ, സംസ്കരിച്ച മാംസങ്ങൾ, റെഡി-ടു-ഹീറ്റ് മീൽസ്, പ്രീ-മിക്സ്ഡ് മീൽസ്, ബേക്കിംഗ് മിക്സുകൾ ഇതെല്ലാം ശരീരത്തിന് ദോഷകരമാണ്. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണത്തിലേക്ക് അതിവേഗം മാറിയില്ലെങ്കില്‍ അത് ശരീരത്തിന് ദോഷകരമായി മാറും.
30 വയസുള്ള നിങ്ങള്‍ ജങ്ക് ഫുഡ് സ്ഥിരമായി കഴിക്കുന്ന ആള്‍ ആണെങ്കില്‍ നിങ്ങളുടെ സെല്ലുകള്‍ക്ക് ഒരു പത്ത് വര്‍ഷമെങ്കിലും അധികം പ്രായക്കൂടുതല്‍ നേരിട്ടേക്കും. അൾട്രാ പ്രോസസ്ഡ് ഫുഡ് അടങ്ങിയ ഭക്ഷണക്രമം സന്ധിവാതം, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. ശരീരത്തിലെ സെല്ലുകള്‍ നശിക്കുന്നതിനാലാണ് ഇത്തരം രോഗങ്ങള്‍ വര്‍ധിക്കുന്നത്.
നാരുകള്‍ അടങ്ങിയ ഭക്ഷണമാണ് ശരീരത്തിന് വേണ്ടത്. ഈ ഭക്ഷണം ലഭിച്ചില്ലെങ്കില്‍ അത് വയറിനെ ദോഷകരമായി ബാധിക്കുന്നു. അവയവങ്ങള്‍ക്ക് നിങ്ങളെക്കാള്‍ പ്രായമാകാന്‍ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കാരണമാകുന്നു. പഠനം ചൂണ്ടിക്കാട്ടുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here