കശ്മീരിൽ നിന്നും പുതിയ തീവ്രവാദ സംഘടനയെ തുടച്ചു നീക്കി; തകർത്തത് ലഷ്കറുമായി ബന്ധമുള്ള തെഹ്‌രീക് ലബൈക് യാ മുലിസത്തെ

ഇസഡ്-മോർ തുരങ്കത്തിൻ്റെ നിർമാണ തൊഴിലാളികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി പോലീസ്. ജമ്മു കശ്മീർ പോലീസിൻ്റെ കൗണ്ടർ ഇൻറലിജൻസ് കശ്മീർ (സിഐകെ) വിഭാഗം ചൊവ്വാഴ്ച കശ്മീർ മേഖലകളിലെ വിവിധ ജില്ലകളിൽ നിർണായ ഓപ്പറേഷനുകൾ നടത്തി. ഈ നീക്കങ്ങളിൽ ലഷ്കർ ഇ തൊയ്ബയുമായി (എൽഇടി) ബന്ധമുള്ള പുതുതായി റിക്രൂട്ട്‌മെൻ്റ് മൊഡ്യൂൾ തകർത്തതായി പോലീസ് അറിയിച്ചു.

ALSO READ: കശ്മീരിൽ ശത്രുക്കളുടെ ഉറക്കം കെടുത്തുന്ന തുരങ്കം; ടണൽ തൊഴിലാളികളെ വധിച്ചതിന് പിന്നില്‍ ഇസഡ്-മോർ പദ്ധതി

തീവ്രവാദ ഗ്രൂപ്പുകളിലേക്ക് ആളുകളെ ചേർക്കുന്ന പുതിയ സംഘം സജീവമായി പ്രവർത്തിക്കുന്നു എന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. തുടർന്ന് ശ്രീനഗർ, ബുദ്ഗാം, ഗന്ദേർബൽ,കുൽഗാം, അനന്ത്നാഗ്, പുൽവാമ, ബന്ദിപ്പോര തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തി. തുടർന്ന് നിരോധിത സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ഭാഗമായ, പുതുതായി രൂപീകരിച്ച തെഹ്‌രീക് ലബൈക് യാ മുലിസം (ടിഎൽഎം) എന്ന തീവ്രവാദ സംഘടന പ്രദേശത്ത് പ്രവർത്തിക്കുന്നതായി കണ്ടെത്തുകയായിരുന്നു. പാകിസ്താൻ ലഷ്‌കർ കമാൻഡറായ ബാബാ ഹമാസാണ് റിക്രൂട്ട്‌മെൻ്റ് മൊഡ്യൂളിന് നേതൃത്വം നൽകിയതെന്ന് പോലീസ് പറഞ്ഞു.

ALSO READ: തോക്കുമായി എത്തിയത് രണ്ടുപേര്‍; ഷാള്‍ അഴിച്ചുമാറ്റലും വെടിവയ്പ്പും ഒരുമിച്ച്; ജമ്മു കശ്മീരിൽ ഇന്നലെ സംഭവിച്ചത്

ജമ്മു കശ്മീരിലെ ഗന്ദർബാലിൽ ഇസഡ് മോർ തുരങ്കത്തിൻ്റെ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് ഞായറാഴ്ച ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു ഡോക്ടറും ആറ് തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു. ശ്രീനഗർ-സോനാമാർഗ് ഹൈവേയിലാണ് ടണലിൻ്റെ നിർമാണം നടക്കുന്നത്. ജമ്മു കശ്മീരിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതി നേരിടുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്. തുരങ്ക നിര്‍മാണ കരാറെടുത്തിരിക്കുന്ന കമ്പനിയായ എപിസിഒ (APCO) ഇൻഫ്രാടെക്കിൻ്റെ തൊഴിലാളി ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. തോക്ക് ധാരികളായ രണ്ട് പേര്‍ ക്യാമ്പിന് നേരെ വെടിയുതിർക്കുകയായിരുന്നു.

ALSO READ: ജമ്മു കശ്മീര്‍ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top