മാറ്റങ്ങളുമായി യൂട്യൂബ്; പരസ്യം ഒഴിവാക്കി വീഡിയോ കാണാം
മാറ്റങ്ങളെ ഉൾകൊണ്ട് സ്വയം അപ്ഗ്രേഡ് ചെയ്യുന്ന പ്ലാറ്റ്ഫോം ആണ് യൂട്യൂബ്. ആദ്യം, 30 സെക്കന്റ് വരെ സ്കിപ്പ് ചെയ്യാനാവാത്ത പരസ്യങ്ങളായിരുന്നെങ്കില്‍ പിന്നീട് പരസ്യങ്ങള്‍ മറ്റൊരു ഡിവൈസില്‍ കാണാന്‍ കഴിയുന്ന സെന്റ് ടു ഫോണ്‍ സംവിധാനം ഉള്‍പ്പെടെ പല മാറ്റങ്ങള്‍ പല സമയങ്ങളിലായി യൂട്യൂബ് വരുത്തിയിട്ടുണ്ട്. പരസ്യങ്ങളുടെ കാര്യത്തിൽ പുതുമ പരീക്ഷിക്കുകയാണ് യൂട്യൂബ് ഇപ്പോൾ.
യൂട്യൂബിലെ വിഡിയോകൾക്കിടയിൽ വരുന്ന സ്കിപ്പ് ചെയ്യാനാവാത്ത പരസ്യങ്ങളും ഇനി മുതൽ ഒഴിവാക്കാം. പരസ്യം സ്കിപ്പ് ചെയ്യാന്‍ എത്ര സമയം കൂടി ബാക്കിയുണ്ടെന്ന് വ്യക്തമായി കാണിക്കുന്ന ടൈമര്‍ സ്ക്രീനിലുണ്ടാവും. മുൻപ് ഒരു സമയത്തെ പരസ്യബ്രേക്കില്‍ എത്ര പരസ്യങ്ങള്‍ കാണിക്കുമെന്ന് മുകളിലുള്ള ഇടതു വശത്തെ ബാഡ്ജിലാണ് കാണിച്ചിരുന്നതെങ്കിൽ ഇനി മുതൽ അത് വലതു വശത്തെ മഞ്ഞ നിറത്തിലുള്ള ബട്ടണിലൂടെ സ്കിപ്പ് ചെയ്യാം. ഇതില്‍ പരസ്യത്തിന്റെ ബാക്കിയുള്ള ദൈര്‍ഘ്യവും കാണിക്കും. ഇതുവഴി ബിഗ് സ്‌ക്രീനിൽ കുറേ കൂടി മികച്ച കാഴ്ച്ചാനുഭവം സൃഷ്ടിക്കാൻ കഴിയുമെന്നാണ് യൂട്യൂബ് വിലയിരുത്തുന്നത്.
അതേസമയം പരസ്യങ്ങള്‍ കാണാന്‍ താത്പര്യമില്ലാത്തവര്‍ക്ക് യൂട്യൂബ് സബ്സ്ക്രിപ്ഷൻ ചെയ്ത് തടസം ഇല്ലാതെ വീഡിയോ കാണാം. ആഡ്ബ്ലോക്കർ അനുവദിക്കില്ലെന്ന് കാണിച്ചു കൊണ്ടുള്ള പോപ്പ്അപ്പുകള്‍ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
യുട്യൂബ് ആഡ്സ് വിഭാഗം പ്രൊഡക്ട് മാനേജ്‍മെന്റ് ഡയറക്ടര്‍ റൊമാന പവാറാണ് വരാന്‍ പോകുന്ന മാറ്റത്തെക്കുറിച്ച് വിവരിച്ചത്. കാഴ്ചക്കാരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചുള്ള സര്‍വേയുടെ അടിസ്ഥാനത്തിലാണ് പരസ്യബ്രേക്കുകളിൽ പുതിയ മാറ്റങ്ങള്‍ വരുത്തുന്നതെന്നാണ് ശ്രദ്ധേയം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here