കിവീസിന് ഹാട്രിക് ജയം; ബംഗ്ലാദേശിനെ തകർത്തത് 8 വിക്കറ്റിന്
ചെന്നൈ: ലോകകപ്പില്‍ മൂന്നാം മത്സരത്തിലും അപരാജിത കുതിപ്പുമായി ന്യൂസിലന്‍ഡ്. ബംഗ്ലാദേശിനെ 8 വിക്കറ്റിനാണ് കിവീസ് പരാജയപ്പെടുത്തിയത് . ബംഗ്ലാദേശ് ഉയർത്തിയ 246 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് 42.5 ഓവറില്‍ മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍, ഡെവോണ്‍ കോണ്‍വെ, ഡാരില്‍ മിച്ചല്‍ എന്നിവരുടെ ബാറ്റിംഗാണ് ന്യൂസിലന്‍ഡ് വിജയം അനായാസമാക്കിയത്. കെയ്ന്‍ വില്ല്യംസന്‍ 78 റണ്‍സെടുത്തു. ഡാരില്‍ മിച്ചല്‍ 89 റണ്‍സുമായി പുറത്താകാതെ നിന്നു.ഡെവോണ്‍ കോണ്‍വെ നേടിയ 45 റൺസും കിവീസ് വിജയം അനായാസമാക്കി. ഷാക്കിബ്ബ് അൽ ഹസൻ, മുഫ്താഫിസുർ റഹ്മാൻ എന്നിവർ ബംഗ്ലാദേനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 245 റണ്‍സ് എടുത്തത് നേടി. മുഷ്ഫിഖര്‍ റഹീമിന്റെ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് ബംഗ്ലാദേശ് വൻ തകർച്ച ഒഴിവാക്കിയത്. വാലറ്റത്ത് മഹ്മുമുദുല്ല 49 പന്തില്‍ 41 റണ്‍സ് നേടിയത് സ്‌കോര്‍ 200 കടക്കാന്‍ സഹായിച്ചു. 66 റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹീം ആണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെ ബാറ്റിംഗ് മികവിലുമാണ് 51 പന്തില്‍ 40 റണ്‍സും നേടി.
ന്യൂസിലന്‍ഡിനായി ലോക്കി ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റും ട്രെന്റ് ബോള്‍ട്ടും മാറ്റ് ഹെന്റിയും ഈ രണ്ടു വിക്കറ്റുകള്‍ വീതവും നേടി. മിച്ചല്‍ സാന്റ്‌നറററും ഗ്ലെന്‍ ഫിലിപ്‌സും പേരില്‍ ഓരോ വിക്കറ്റ് വീതം നേടി. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനേയും ദുർബലരായ നെതർലൻഡിനേയുമാണ് കഴിഞ്ഞ മത്സരങ്ങളിൽ കിവീസ് പരാജയപ്പെടുത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here