1988ന് ശേഷം ആദ്യം; ഇന്ത്യന്‍ മണ്ണില്‍ ചരിത്രം കുറിച്ച് കിവീസ്


ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരെ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി. അഞ്ചാം ദിനത്തിൽ എട്ട് വിക്കറ്റിനാണ് കിവീസ് വിജയിച്ചത്. ഇതോടെ 36 വർഷത്തിന് ശേഷം ന്യൂസിലൻഡ് ഇന്ത്യൻ മണ്ണിൽ അവരുടെ ആദ്യ ടെസ്റ്റ് വിജയം രേഖപ്പെടുത്തി. ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിംഗ് – ബോളിംഗ് നിരകളെ നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു ടോം ലാഥമിൻ്റെ നേതൃത്വത്തിലുള്ള കിവീസിൻ്റെ വിജയം. ആതിഥേയരെ ആദ്യ ഇന്നിംഗ്‌സിൽ വെറും 46 റൺസിന് പുറത്താക്കിയ ന്യൂസിലൻഡ് തുടക്കത്തിലേ മത്സരം വരുതിയിലാക്കിയിരുന്നു. ആദ്യ ഇന്നിങ്സിൽ 402 റൺസും അവർ അടിച്ചുകൂട്ടി. 150 റൺസെടുത്ത സർഫറാസായിരുന്നു ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. ഋഷഭ് പന്ത് 99 റൺസും നേടി.

ആദ്യ ഇന്നിങ്സിൽ കൂറ്റൻ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിലാണ് മത്സരത്തിലേക്ക് തിരിച്ചുവരുന്നത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 462 റൺസെടുത്തു. രണ്ടാമിന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 107 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ന്യൂസീലൻഡ് മറികടന്നു.

മത്സരം ആരംഭിച്ച് രണ്ടാം പന്തിൽ തന്നെ ടോം ലാതത്തെ (0) ജസ്പ്രീത് ബുംറ പുറത്താക്കി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീതിയുണ്ടാക്കി. സ്കോർ 35ൽ നിൽക്കെ ഡേവോൺ കോൺവേയെ (17) പുറത്താക്കി ന്യൂസിലൻഡിനെ വീണ്ടും ബുംറ ഞെട്ടിച്ചു. എന്നാൽ വിൽ യങ്(48), രചിൻ രവീന്ദ്ര(39) എന്നിവർ പുറത്താവാതെ 1988 ന് ശേഷമുള്ള ഇന്ത്യൻ മണ്ണിലെ ആദ്യ വിജയം കിവീസിന് സമ്മാനിക്കുകയായിരുന്നു.


സ്കോർ: ഇന്ത്യ-46,462 ന്യൂസിലൻഡ്- 402, 110/2

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top