നവജാതശിശുവിനെ ഫ്‌ലാറ്റില്‍ നിന്ന് കവറിലാക്കി റോഡിലേക്കെറിഞ്ഞു കൊന്നു; കൊച്ചിയില്‍ മനസ് മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍; പോലീസ് അന്വേഷണം തുടങ്ങി

കൊച്ചി : പനമ്പള്ളിനഗറിലെ വിദ്യാ നഗറില്‍ നവജാതശിശുവിനെ ഫ്‌ലാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞു. റോഡില്‍ കുഞ്ഞിന്റെ മൃതദ്ദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി മുകളില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നത്. ഒരു ദിവസം പ്രായമായ ആണ്‍കുഞ്ഞിന്റേതാണ് മൃതദേഹം.

സമീപത്തെ ഫ്‌ലാറ്റില്‍ നിന്നും ഒരു പായ്ക്കറ്റ് റോഡില്‍ വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 21 ഫ്‌ലാറ്റുകളാണ് ഈ സമുച്ചയത്തിലുളളത്. ഇവിടെ പൊലീസ് വിശദമായ പരിശോധന ആരംഭിച്ചിട്ടുണ്ട്. ചില ഫ്‌ലാറ്റുകള്‍ അടഞ്ഞ നിലയിലാണ്. ഇവിടെയും പരിശോധന നടക്കുന്നുണ്ട്. ഇവിടെ ഗര്‍ഭിണികളായി ആരും ഉണ്ടായിരുന്നില്ലെന്ന് ആശപ്രവര്‍ത്തകര്‍ മൊഴി നല്‍കിയിട്ടുണ്ട്.

പുറത്ത് നിന്ന് ആരെങ്കിലും എത്തി കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞതാണോയെന്നും അന്വേഷിക്കുന്നുണ്ട്. രാവിലെ 8 മണിയോടെ റോഡിലേക്ക് ഒരു കവര്‍ വീഴുന്നത് കണ്ട് പരിശോധിച്ച സമീപത്തെ ഡ്രൈവറാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ കൊന്ന ശേഷം വലിച്ചെറിഞ്ഞതാണോ വീഴ്ചയിലാണോ മരിച്ചത് എന്ന് പൊലീസ് പരിശോധിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top