അമ്മ കൈമാറിയ നവജാത ശിശുവിനെ കുഴിച്ചുമൂടി; തകഴിയിലേത് കൊലപാതകം ആണെന്ന് സ്ഥിരീകരിക്കാതെ പോലീസ്

ആലപ്പുഴയിൽ പ്രസവിച്ചയുടന്‍ അമ്മ ഏൽപ്പിച്ച കുഞ്ഞിനെ ആണ്‍ സുഹൃത്തുക്കള്‍ കുഴിച്ചുമൂടി. തകഴി കുന്നമ്മയിലാണ് സംഭവം. രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തകഴി സ്വദേശികളായ തോമസ് (24) അശോക് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ആഗസ്റ്റ് എട്ടിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി പ്രസവാനന്തര ചികിത്സ തേടിയെത്തിയതാണ് സംഭവം പുറത്തറിയാൻ കാരണം. കുഞ്ഞിനെക്കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞ പരസ്പര വിരുദ്ധമായ മറുപടിയിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

ഓഗസ്റ്റ് ഏഴിന് വീട്ടിൽവെച്ച് പ്രസവിച്ച ശേഷം കുഞ്ഞിനെ അമ്മ കാമുകനായ തോമസിനെയും സുഹൃത്ത് അശോകിനെയും എൽപ്പിക്കുകയായിരുന്നു. അമ്മത്തൊട്ടിൽ നൽകാനാണ് എൽപ്പിച്ചത് എന്ന് ആദ്യം പറഞ്ഞ യുവതി വിശദമായ ചോദ്യം ചെയ്യലിൽ കുഴിച്ചുമൂടിയതായി സമ്മതിക്കുകയായിരുന്നു.

നവജാത ശിശുവിനെ കൊലപ്പെടുത്തിയതാണോ, അതോ പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചതാണോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കുഞ്ഞിനെ കുഴിച്ചുമൂടിയ സ്ഥലം മനസിലായതായി പോലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും ഉടൻ മൃതദേഹം പുറത്തെടുക്കുമെന്നും പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top