ഇന്ദുജയുടെ മരണത്തില്‍ ഭര്‍ത്താവിനൊപ്പം സുഹൃത്തും കുടുങ്ങിയേക്കും; അജാസ് മര്‍ദിച്ചതിനെ ചൊല്ലിയും അന്വേഷണം

പാലോട് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവും സുഹൃത്തും കുടുങ്ങിയേക്കും. അന്വേഷണം ഇരുവരെയും കേന്ദ്രീകരിച്ചാണ് നടക്കുന്നത്. അഭിജിത്തിന്റെ സുഹൃത്ത് അജാസ് എന്തിനാണ് ഇന്ദുജയെ മര്‍ദിച്ചത് എന്ന കാര്യത്തിലുള്ള അന്വേഷണമാണ് നടക്കുന്നത്. ഇന്ദുജയുടെ ഭര്‍ത്താവ് അഭിജിത്തിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് പാലോട് പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യയില്‍ അജാസിനുള്ള പങ്ക് തെളിഞ്ഞാല്‍ അഭിജിത്തിനൊപ്പം അജാസും അറസ്റ്റില്‍ ആയേക്കും.
യുവതിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ട് നീങ്ങുന്നത്. ഇന്ദുജയ്ക്ക് ശാരീരിക മാനസിക പീഡനങ്ങള്‍ ഏറ്റിട്ടുണ്ട് എന്ന് പോലീസിനു വ്യക്തമായിട്ടുണ്ട്. ശരീരത്തിലെ പരുക്കുകൾ എങ്ങനെ വന്നു എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇവരുടെ കൂടുതല്‍ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്യും.
യുവതിയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് അഭിജിത്ത് പോലീസ് കസ്റ്റഡിയിലാണ്. മകളുടെ മരണം ആത്മഹത്യയല്ല കൊലപാതകം ആണെന്നാണ് പിതാവ് ശശിധരന്‍ കാണി ആരോപിച്ചത്. സഹോദരി ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരന്‍ ഷിനുവും പറഞ്ഞിട്ടുണ്ട്. . കൊലപാതക കുറ്റത്തിന് കേസ് എടുക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം.
Also Read: പാലോടിലെ നവവധുവിൻ്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം; ഭർത്താവ് കസ്റ്റഡിയിൽ
വെള്ളിയാഴ്ച ആണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്ദുജയെ കണ്ടത്. ഭക്ഷണം കഴിക്കാനായി ഉച്ചയ്ക്ക് വീട്ടിൽ എത്തിയപ്പോഴാണ് തൂങ്ങി നിൽക്കുന്നതായി കണ്ടത് എന്നാണ് പോലീസിന് ഇയാള്‍ മൊഴി നല്‍കിയത്. അമ്മൂമ്മ മാത്രമാണ് ആ ഘട്ടത്തില്‍ വീട്ടില്‍ ഉണ്ടായിരുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും മൊഴിയില്‍ പറഞ്ഞിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here