സ്ത്രീധനമായി അപ്പാച്ചെ ബൈക്ക് നൽകിയില്ല; ഭാര്യയെ ഭർത്താവ് തല്ലിക്കൊന്നു

സ്ത്രീധനം നൽകാത്തതിൻ്റെ പേരിൽ ഭർത്താവ് ഭാര്യയെ തല്ലിക്കൊന്നു. ടിവിഎസ് അപ്പാച്ചെ ബൈക്കും സ്ത്രീധനമായി മൂന്ന് ലക്ഷം രൂപയും നൽകണമെന്ന ആവശ്യം പാലിക്കാത്തതിനെ തുടർന്നാണ് കൊലപാതകം. യുപി അംറോഹ സ്വദേശി സുന്ദറാണ് ഭാര്യയായ മീനയെ ക്രൂരമായി കൊലപ്പെടുത്തിയത്.

രണ്ട് വർഷം മുമ്പായിരുന്നു വിവാഹം. അന്നുമുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് തന്നെ ഉപദ്രവിക്കുമെന്ന് മീന തൻ്റെ അച്ഛനോട് പറഞ്ഞിരുന്നു. പീഡനം രൂക്ഷമായതോടെ രക്ഷാബന്ധൻ മുതൽ സൊഹാർക്കയിലെ പിതാവിൻ്റെ വീട്ടിലായിരുന്നു മീന താമസിച്ചിരുന്നത്. തുടർന്ന് സുന്ദർ എല്ലാ ദിവസവും അവിടെയെത്തി ഭാര്യയെ കാണാറുണ്ട്. ഇന്നലെ രാത്രി ഭാര്യയെ തൻ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.


വീട്ടിലെത്തിയ ശേഷം ഭാര്യയും ഭർത്താവും വീണ്ടും തർക്കത്തിലാവുകയായിരുന്നു. തുടര്‍ന്ന് വടികൊണ്ട് മീനയെ മർദ്ദിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. വിവരം നാട്ടുകാർ പോലീസിനെ അറിയിച്ചു. എന്നാൽ പോലീസ് എത്തുന്നതിന് മുമ്പ് പ്രതി രക്ഷപ്പെട്ടു. മീനയുടെ പിതാവ് വിജയ് ഖഡക് ബൻഷി മകളുടെ ഭർത്താവിനും അമ്മയ്ക്കും സഹോദരിക്കും മറ്റ് നാല് പേർക്കുമെതിരെ പരാതി നൽകി. പ്രതി ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top