നവവധു അടുപ്പക്കാരനൊപ്പം ഒളിച്ചോടി; യുവതിയെ കഴുത്തറത്ത് കൊന്നു; ദുരഭിമാനക്കൊലയില്‍ ഭർത്താവ് ഉൾപ്പെടെ അറസ്റ്റില്‍
യുപി ബാഗ്പത് ജില്ലയിൽ ഒരു യുവാവിനൊപ്പം ഒളിച്ചോടിയ നവവധുവിനെ തിരികെ എത്തിച്ച് ഭർത്താവും സഹോദരനും മറ്റ് മൂന്ന് പേരും ചേർന്ന് കൊലപ്പെടുത്തി ചൂരല്‍ തോട്ടത്തില്‍ കുഴിച്ചിട്ടു. ഭർത്താവ്, സഹോദരൻ, ഭർതൃസഹോദരൻ, അയൽക്കാരന്‍ എന്നിവര്‍ സംഭവത്തില്‍ അറസ്റ്റിലായി. സുമൻ കുമാരി എന്ന 22 കാരിയാണ് അതിദാരുണമായി കൊല ചെയ്യപ്പെട്ടത്.
നീരജ് കുമാർ എന്ന യുവാവുമായി സുമന്‍ കുമാരി അടുപ്പത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു. ഗ്രാമത്തിൽ നിന്നുള്ള കൃഷ്ണ യാദവ് (28) സുമൻ കുമാരിയെ വിവാഹം കഴിച്ചു. ബിനൗലിയിലെ വീട്ടിൽ വന്നതിന് ശേഷം യുവതി കുമാറിനൊപ്പം ഒളിച്ചോടി. കുമാറിൻ്റെ മാതാപിതാക്കളോട് സംസാരിച്ച് ഇവര്‍ യുവതിയെ തിരികെ എത്തിച്ചു. അന്നേ ദിവസം രാത്രി വീട്ടില്‍ നിന്നും യുവതിയുടെ കരച്ചില്‍ അയല്‍ക്കാര്‍ കേട്ടിരുന്നു. നീരജ് കുമാര്‍ ആണ് പോലീസില്‍ പരാതി നല്‍കിയത്.
ഭർത്താവും സഹോദരൻ രോഹിതും (25) അയൽവാസികളായ രണ്ട് പേർ കൂടി ചേർന്നാണ് അവളെ കൊലപ്പെടുത്തിയതെന്ന് ഭാര്യാസഹോദരൻ ജിതേന്ദ്ര കുമാർ പോലീസിനോട് പറഞ്ഞു. “യുവതിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം ചൂരൽത്തോട്ടത്തിലെ കുഴിയിൽ കുഴിച്ചിട്ടു. ഭർത്താവ്, സഹോദരൻ, ഭർതൃസഹോദരൻ, അയൽവാസി രാജീവ് (27) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.”- പോലീസ് സൂപ്രണ്ട് അർപിത് വിജയവർഗിയ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here