പാലോടിലെ നവവധുവിൻ്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്; മൃതദേഹം ഭർതൃഗൃഹത്തില്‍ ജനലില്‍ തൂങ്ങി നില്‍ക്കുന്ന നിലയിൽ

തിരുവനന്തപുരത്ത് നവവധു തൂങ്ങി മരിച്ചു. ഇടിഞ്ഞാർ കൊന്നമൂട് സ്വദേശി ഇന്ദുജയെയാണ് (25) പാലോട് ഇളവട്ടത്തുള്ള ഭർതൃഗൃഹത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അഭിജിത്താണ് (25) സ്വയം ജീവനൊടുക്കാൻ ശ്രമിച്ച ആദ്യം ഇന്ദുജയെ കണ്ടത്. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇവര്‍. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജോലിക്കാരനായ അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ച ഭാര്യയെ കാണുന്നത്. രണ്ടാമത്തെ നിലയിലുള്ള ബെഡ്റൂമിൽ ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു.

വീട്ടിൽ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ദുജയും അഭിജിത്തും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്ന് മാസം മുമ്പ് ഇന്ദുജ അഭിജിത്തിനൊപ്പം വീട് വിട്ടിറങ്ങിയി വരികയായിരുന്നു. തുടർന്ന് ഇരുവരും ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ച് അഭിജിത്തിൻ്റെ വീട്ടിലായിരുന്നു താമസം. ഇതിനു ശേഷം പെൺകുട്ടിയുടെ വീട്ടുകാരുമായി ഇരുവർക്കും ബന്ധമില്ലെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ പാലോട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നിലവിൽ മരണത്തിൽ ൽ ദുരുഹതയില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പാലോട് പോലീസ് അറിയിച്ചു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറി സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top