ഡൽഹി പൊലീസ് എഫ്ഐആറിലെ ആരോപണങ്ങൾ വ്യാജം; ചൈനീസ് പണം പറ്റിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്നും ന്യൂസ്ക്ലിക്ക്

ന്യൂഡൽഹി: ചൈനീസ് പണം പറ്റിയെന്ന ഡൽഹി പൊലീസിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ന്യൂസ്ക്ലിക്ക് വെബ്സൈറ്റ്. ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ലജ്ജാകരമായ ഇടപെടലുകളുടെ ഭാഗമാണ് തങ്ങൾക്കെതിരായ കേസെന്നും ന്യൂസ്ക്ലിക്ക് പ്രതികരിച്ചു.

ദേശവിരുദ്ധമായി പ്രവർത്തിച്ചുവെന്ന ഡൽഹി പൊലീസ് എഫ്ഐആറിലെ ആരോപണങ്ങൾ വ്യാജമാണെന്നും വസ്തുതകൾക്കു നിരക്കാത്തതാണെന്നാണ് മാധ്യമ സ്ഥാപനം പ്രസ്താവനയിൽ പറയുന്നത്.

അക്രമത്തെയോ ഏതെങ്കിലും തരത്തിലുള്ള വിഭജനത്തെയോ മറ്റേതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളെയോ പ്രോത്സാഹിപ്പിച്ചിട്ടില്ല. കേന്ദ്രസർക്കാരിന്റെ 3 ഏജൻസികൾ മുൻപു പരിശോധനകൾ നടത്തിയെങ്കിലും ഒരു തരത്തിലുള്ള ക്രമക്കേടും കണ്ടെത്താനായിട്ടില്ലെന്നും ന്യൂസ്ക്ലിക്ക് വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top