ഡൽഹി പോലീസിന് കോടതിയുടെ നോട്ടീസ്; പുർകായസ്ഥയുടെ ഹർജി പരിഗണിക്കുന്നതിന് മുമ്പ് മറുപടി നൽകാൻ നിർദേശം

ന്യൂഡൽഹി: എഫ്‌ഐആർ പകർപ്പ് ആവശ്യപ്പെട്ട് ന്യൂസ്‌ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്ഥയും എച്ച്ആർ മേധാവി അമിത് ചക്രവർത്തിയും കോടതിയെ സമീപിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ്‌ ഹർജി നൽകിയിരിക്കുന്നത്‌.ഹർജി പരിഗണിച്ച അഡീഷണൽ സെഷൻസ് ജഡ്ജി ഡോ ഹർദീപ് കൗർ ഡൽഹി പോലീസിന് ഇന്ന് നോട്ടീസയച്ചു. അപേക്ഷയിൽ വാദം കേൾക്കുന്ന ഒക്ടോബർ അഞ്ചിനകം മറുപടി നൽകണമെന്നും ഡൽഹി പോലിസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

റിമാൻഡ് കാലയളവിൽ ദിവസവും ഒരു മണിക്കൂർ നേരം പുർകയസ്തയുടെ അഭിഭാഷകനെ കാണാൻ പാട്യാല ഹൗസ് കോടതി അനുവദിച്ചു. കൂടാതെ റിമാൻഡ് ഉത്തരവിന്റെയും റിമാൻഡ് അപേക്ഷയുടെയും പകർപ്പ് പൂർകയസ്തയുടെയും ചക്രവർത്തിയുടെയും അഭിഭാഷകർക്ക് നൽകാനും കോടതി നിർദേശിച്ചു.

പ്രബീർ പുർകായസ്‌ഥയെയും എച്ച്ആർ മേധാവി അമിത് ചക്രവർത്തിയേയും ഇന്നലെ യുഎപിഎ നിയമപ്രകാരമാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്നാരോപിച്ച് സ്ഥാപനത്തിനെതിരെ യുഎപിഎ ചുമത്തി കേസെടുക്കുകയും ന്യൂസ് ക്ലിക്ക് ഓഫീസ് പൂട്ടി മുദ്രവെക്കുകയും ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. പ്രബീര്‍ പുര്‍കയാസ്ഥയ്ക്ക് പുറമേ അഭിഷര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി, പരഞ്ജോയ് ഗുഹ താകുര്‍ത്ത, ഭാഷാ സിംഗ്, അതിഥി നിഗം, ബപ്പാ സിന്‍ഹ, ഊര്‍മിളേഷ് എന്നീ മാധ്യമപ്രവര്‍ത്തകരുടെയും സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി എന്നിപരുടെ വസതികളിലും ഇന്നലെ ഡൽഹി പോലീസ് പരിശോധന നടത്തിയിരുന്നു.

നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ന്യൂസ് ക്ലിക്ക് പോര്‍ട്ടലിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. 86 കോടി രൂപയിലധികം വിദേശ ഫണ്ട് സ്വീകരിച്ചതിനെപ്പറ്റിയാണ് കുറിച്ച് ഇഡി അന്വേഷിക്കുന്നുണ്ട് . ഇന്ത്യയിൽ ചൈന അനുകൂല പ്രചരണത്തിനായി യുഎസ് കോടീശ്വരൻ നെവിൽ റോയ് സിംഗാമിൽ നിന്ന് പണം കൈപ്പറ്റിയെന്നാണ് ന്യൂസ് ക്ലിക്കിനെതിരെ ഉയരുന്ന ആരോപണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top