ഡൽഹി മുഖ്യമന്ത്രിക്കായി തിരക്കിട്ട ചർച്ചകൾ… ‘ജയൻ്റ് കില്ലർ’ പർവേഷ് വർമ സാധ്യതയിൽ മുന്നിൽ

ഡൽഹിയെ നയിക്കാൻ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ തിരക്കിട്ട ചർച്ചകളിലാണ് ബിജെപി. രാജ്യതലസ്ഥാനത്തെ മുഖ്യമന്ത്രിയെ ബിജെപി ദേശീയ നേതൃത്വം നേരിട്ട് തന്നെ നിശ്ചയിക്കുമെന്ന് ഉറപ്പ്. അതിന് മുന്നോടിയായി സംസ്ഥാനത്തെ നേതാക്കളുമായെല്ലാം കൂടിക്കാഴ്ചകൾ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശപര്യടനം തുടങ്ങും മുൻപ് തീരുമാനം ഉണ്ടാക്കാനാണ് ശ്രമം.

Also Read: കേജ്‌രിവാളും മുന്‍മുഖ്യമന്ത്രിമാരുടെ മക്കളും പോരിനിറങ്ങിയ ന്യൂഡല്‍ഹി; ജയന്റ് കില്ലറായി പര്‍വേഷ് സാഹിബ്

ന്യൂഡൽഹി മണ്ഡലത്തിൽ കേജ്‌രിവാളിനെ തോൽപ്പിച്ച പർവേഷ് വർമക്കാണ് മുൻതൂക്കം. പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്‌ത അതുകൊണ്ട് തന്നെ പ്രഥമ പരിഗണനയിലുണ്ട്. ഇവരെ കൂടാതെ വനിതാ നേതാവെന്ന നിലയിൽ ശിഖ റായിയും പരിഗണനാ പട്ടികയിൽ ഉണ്ട്. ഇതൊക്കെ ആണെങ്കിലും ദേശീയ നേതൃത്വമാണ് അന്തിമ തീരുമാനം എടുക്കുകയെന്ന് നേതാക്കൾ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.

Also Read: ആപ്പിന്റെ ‘മിശിഹാ’യെ ജനം അടിച്ചോടിച്ചത് വെറുതെയല്ല!! കേജ്‌രിവാള്‍ വെറും മുക്കുപണ്ടം ആയിരുന്നോ?

കോടികൾ ചെലവഴിച്ച് അരവിന്ദ് കേജ്‌രിവാൾ പുനർനിർമ്മിച്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ‘ശീശ് മഹൽ’ ഡൽഹി പ്രചാരണത്തിൽ ബിജെപിയുടെ പ്രധാന വിഷയമായിരുന്നു. തിരഞ്ഞെടുപ്പ് ജയിച്ച സാഹചര്യത്തിൽ ഇനിയവിടെ താമസിക്കുമോ എന്ന ചോദ്യത്തിന്, എല്ലാം പാർട്ടി തീരുമാനിക്കും എന്നാണ് കേജ്‌രിവാളിനെ തോൽപിച്ച പർവേശ് വർമ പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തൻ്റെ സാധ്യതകൾ തള്ളാതെയായിരുന്നു പ്രതികരണം എന്നതാണ് ശ്രദ്ധേയം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top