ഭയപ്പെടുത്താൻ ഗുളികനെത്തുന്നു, മലയാളത്തിൽ വീണ്ടും ഒരു ഹൊറർ ചിത്രം കൂടി

മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന ‘ഗു’ എന്ന ഹൊറർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗുളികൻ എന്നതിന്റെ ചുരുക്ക പേരാണ് ഗു. ഗുളികൻ തെയ്യമാണ് ചിത്രത്തിന്റെ പ്രമേയം. ഭയം നിറഞ്ഞ ഒരു പെൺകുട്ടിയുടെ കണ്ണുകളും ഇരുട്ടിൽ പാടവരമ്പിലൂടെ നടക്കുന്ന ഉഗ്രമൂർത്തികളിൽ പ്രധാനിയായ ഗുളികൻ തെയ്യവുമാണ് പോസ്റ്ററിൽ.
നവാഗതനായ മനു രാധാകൃഷ്ണനാണ് സംവിധാനം. ‘മാളികപ്പുറം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ്‌ ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

മലബാറിലെ ഉൾനാടൻ ഗ്രാമത്തിലുള്ള തറവാട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തുന്ന കുടുംബത്തിലെ കുട്ടികളുടെ അസാധാരണമായ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളാണ് സിനിമയിലൂടെ പറയുന്നത്. ചിത്രത്തിൽ മിന്ന എന്ന കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിക്കുന്നത്.

ബി ഉണ്ണികൃഷ്ണനോടൊപ്പം സഹ സംവിധായകനായിരുന്ന മനു രാധാകൃഷ്ണന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണ് ഗു.സൈജു കുറുപ്പ്, അശ്വതി മനോഹരൻ, നിരഞ്ജ് മണിയൻ പിള്ള രാജു, മണിയൻ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണൻ, ലയാ സിംസൺ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top