നാമജപ ഘോഷയാത്രയോടെ ഗോപന്‍ സ്വാമിയുടെ മൃതദേഹം വീട്ടിലെത്തിക്കും; മഹാസമാധി ഉടന്‍; നേതൃത്വം നല്‍കുന്നത് ഹിന്ദു ഐക്യവേദി

നെയ്യാറ്റിന്‍കരായില്‍ സമാധി പൊളിച്ച് പുറത്തെടുത്ത് ഗോപന്‍ സ്വാമിക്ക് ഇന്ന് മഹാസമാധി. പോസ്റ്റുമോര്‍ട്ടം അടക്കം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം ഇന്ന് ആഘോഷപൂര്‍വ്വം സമാധി ഇരുത്താനാണ് കുടുംബത്തിന്റെ തീരുമാനം. പുതിയ സമാധിമണ്ഡപം ഒരുക്കി കഴിഞ്ഞു. പൊളിച്ചുനീക്കിയ സമാധിയുടെ അതേ സ്ഥലത്താണ് ഋഷിപീഠം എന്നു പേരുള്ള പുതിയ മണ്ഡപം തയാറാക്കിയിരിക്കുന്നത്.

നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ഗോപന്റെ മൃതദേഹം രണ്ടു മണിയോടെ നാമജപ ഘോഷയാത്രയായി വീട്ടില്‍ എത്തിക്കും. ഹിന്ദു ഐക്യവേദി, വിഎസ്ഡിപി ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടത്തുക. മതനേതാക്കളേയും സന്യാസിമാരേയും ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. നിരവധിപേര്‍ എത്തും എന്ന കണക്കു കൂട്ടലിലാണ് ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. വീടിനു മുന്നില്‍ പന്തല്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നാലു മണിക്കാകും സമാധി ചടങ്ങുകള്‍ നടക്കുക.

ഗോപന്‍ സ്വമിയെ മക്കള്‍ സമാധിയിരുത്തിയത് വലിയ വിവാദമായിരുന്നു. നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയതോടെ പോലീസ് സമാധി പെആളിക്കാന്‍ നീക്കം നടത്തി. കുടുംബം ഇതില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയാതോടെ പോലീസ് പിന്‍മാറി. എന്നാല്‍ സമാധി പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചില്ല. ഇതോടെ ഇന്നലെ സമാധി പൊളിച്ച് മൃതദേഹം പുറതതെടുക്കുകയും പോസ്റ്റ്‌മോര്‍ട്ടം അടക്കം നടത്തുകയും ചെയ്തു. ആന്തരാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലേ മരണകാരണം അറിയാന്‍ കഴിയൂ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top