സമാധി വിവാദത്തിലേക്ക് മുസ്ലിങ്ങളെ വലിച്ചിട്ടതിൽ മാപ്പ് പറഞ്ഞ് ഗോപൻ സ്വാമിയുടെ മകൻ; വൈകാരിക പ്രതികരണമെന്ന് വിശദീകരണം

നെയ്യാറ്റിൻകര സ്വദേശി ഗോപൻ്റെ സമാധിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുസ്ലിങ്ങൾക്കെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മകൻ സ​ന​ന്ദന്‍. വൈകാരികമായി നടത്തിയ പ്രതികരണമാണെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും സ​ന​ന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. സമാധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയത് മുസ്ലിങ്ങളാണ് എന്നായിരുന്നു ഇന്നലെ വരെ മകൻ്റെ ആരോപണം.

ഇത്രയും പ്രശ്നങ്ങൾ വരാനുള്ള കാരണമെന്തെന്ന് ഇതുവരെയും ആരും അന്വേഷിച്ചിട്ടില്ല. തൊണ്ണൂറ്റിയൊമ്പത് ശതമാനം പ്രശ്നമുണ്ടാക്കിയ ആൾക്കാർ മുസ്ലിങ്ങളായിരുന്നു. അവരാണ് കൂടുതൽ പ്രശ്നമുണ്ടാക്കിയത് എന്നുമായിരുന്നു സനന്ദൻ പറഞ്ഞത്. സമാധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കെല്ലാം ഹിന്ദു സംഘടനകളോട് ചോദിച്ചിട്ട് ഉത്തരം പറയാമെന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്.

അതേസമയം മരിച്ച ഗോപൻ സ്വാമിയുടെ (78) മൃതദേഹം ഹിന്ദുമത ആചാരപ്രകാരം സംസ്കരിച്ചു. കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു ഗോപൻ സ്വാമി മരിച്ചത്. മരണവിവരം ബന്ധുക്കളെയോ നാട്ടുകാരെയോ അറിയിച്ചില്ല. ഇതാണ് വിവാദമായത്. പകരം ഗോപൻ സമാധിയായി എന്നറിയിച്ച് വഴിയിൽ പോസ്റ്റർ പതിക്കുകയും ചെയ്തു.

ഇതോടെയാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് പലരും രംഗത്തെത്തിയത്. രണ്ടു മക്കൾ ചേർന്ന് മൃതദേഹം സ്‌ലാബിട്ട കല്ലറയിൽ അടക്കം ചെയ്യുകയായിരുന്നു. തുടർന്നാണ് പോസ്റ്റർ പതിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top